ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് 19കാരിയായ ദിവ്യ. ഇന്ത്യൻ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ തോൽപ്പിച്ചാണ് ദിവ്യയുടെ കിരീട നേട്ടം. ജോർജിയയിലെ ബാത്തുമിയിലാണ് മത്സരം
ഫൈനലിലെ രണ്ട് ക്ലാസിക്കൽ മത്സരവും സമനിലയിലായതോടെയാണ് കിരീടപ്പോരാട്ടം ടൈ ബ്രേക്കറിലേക്ക് നീണ്ടത്. രണ്ടാം മത്സരത്തിൽ വെള്ള കരുക്കളുമായാണ് ഹംപി കളിച്ചത്. മുപ്പത്തിനാലാം നീക്കത്തിനൊടുവിൽ ഹംപിയും ദിവ്യയും സമനില സമ്മതിച്ചു. നാൽപത്തിയൊന്നാം നീക്കത്തിന് ശേഷമായിരുന്നു ആദ്യ മത്സരം സമനിലയിലായത്. ഇരുവർക്കും ഓരോ പോയിന്റ് വീതമായതോടെയാണ് ടൈ ബ്രേക്കറിലേക്ക് കിരീടപ്പോരാട്ടം നീണ്ടത്.
റാപ്പിഡ്, ബ്ലിറ്റ്സ് ഫോർമാറ്റുകളിലാണ് ടൈ ബ്രേക്കർ ഗെയിമുകൾ. ഓരോ നീക്കത്തിനും 10 സെക്കൻഡ് ഇൻക്രിമെന്റുള്ള 10 മിനിറ്റുളള രണ്ട് റാപ്പിഡ് ഗെയിമായിരുന്നു ആദ്യം. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം മത്സരത്തിൽ കറുത്ത കരുക്കളുമായി കളിച്ചാണ് ദിവ്യ, കൊനേരു ഹംപിയെ കീഴടക്കി കിരീടമണിഞ്ഞത്..
Discussion about this post