ശ്രീനഗർ : ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. പൂഞ്ച് ജില്ലയിലെ ദെഗ്‌വാർ സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) നടന്ന നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു.
പൂഞ്ച് സെക്ടറിലെ ജനറേറ്റർ ഏരിയയിലെ വേലിയിലൂടെ രണ്ട് വ്യക്തികളുടെ സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിച്ച സൈന്യം വെടിയുതിർക്കുകയായിരുന്നു. രാത്രിയിൽ പെയ്ത കനത്ത മഴയുടെ മറവിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. അതിർത്തി കടക്കാനുള്ള ഭീകരരുടെ ശ്രമത്തെ മോശം കാലാവസ്ഥയിലും ഇന്ത്യൻ സൈന്യം ശക്തമായി നേരിട്ടതോടെ ആണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്.
സുരക്ഷാ സേന വേഗത്തിൽ പ്രതികരിച്ചതോടെ നുഴഞ്ഞുകയറ്റക്കാരും നിയന്ത്രണരേഖയിൽ നിലയുറപ്പിച്ച സൈനികരും തമ്മിൽ വെടിവയ്പ്പ് ആരംഭിച്ചു. ഒരു ഭീകരൻ നിയന്ത്രണ രേഖയ്ക്ക് സമീപമായി ഒളിച്ചിരിക്കുന്നതായുള്ള സൂചനയെ തുടർന്ന് സൈനയും പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post