കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ജെ പി നദ്ദ.രാജ്യത്തുടനീളം നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും പാകിസ്താന് മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.’2005 ലെ ഡൽഹി ബോംബ് സ്ഫോടനങ്ങൾ, 2006 ലെ വാരണാസി ഭീകരാക്രമണം, 2006 ലെ മുംബൈ ലോക്കൽ ട്രെയിൻ ബോംബ് സ്ഫോടനങ്ങൾ എന്നിവയിൽ അന്നത്തെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നദ്ദ കുറ്റപ്പെടുത്തി.
പഹൽഗാമിനെക്കുറിച്ച് ചോദിക്കുന്നവർ അവർ എന്താണ് ചെയ്തതെന്ന് നോക്കണം. അവരുടെ ഭരണകാലത്ത് ഒന്നിലധികം സ്‌ഫോടനങ്ങൾ നടക്കുകയും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തു, പക്ഷേ ഒരു നടപടിയും സ്വീകരിച്ചില്ല. ഏറ്റവും പ്രധാനമായി, ഭീകരാക്രമണങ്ങളും പാകിതാനുമായുള്ള വ്യാപാരവും പരസ്പരം കൈകോർത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post