സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പുതുതായി നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പോലീസ്. അപരിചിത നമ്പറുകളിൽ നിന്നും ലഭിക്കുന്ന വീഡിയോ കോളുകൾ സ്വീകരിക്കരുത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വാട്സ് ആപ്, മെസഞ്ചർ, മറ്റ് ആപ്പുകൾ തുടങ്ങിയവയിലൂടെ അജ്ഞാത നമ്പറുകളിൽ നിന്നും വീഡിയോ കോളുകൾ വന്നാൽ അവർ സ്വീകരിക്കരുതെന്നും പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുത് എന്നുമാണ് പോലീസ് അറിയിക്കുന്നത്. വീഡിയോ കോളുകളിലൂടെ നഗ്നതാ പ്രദർശനം ഉൾപ്പെടെ നടത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് പോലീസിന്റെ ഈ മുന്നറിയിപ്പ്.
വാട്സ് ആപ്, മെസഞ്ചർ, മറ്റ് ആപ്പുകൾ തുടങ്ങിയവയിലൂടെ വരുന്ന പരിചയമില്ലാത്ത വീഡിയോ കാൾ അറ്റൻഡ് ചെയ്യുമ്പോൾ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും പണം കൊടുത്തില്ലെങ്കിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോർഫ് ചെയ്ത ന്യൂഡ് വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്നത് ഓൺലൈൻ തട്ടിപ്പുരീതികളിൽ ഒന്നാണ്. സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ചിലരെങ്കിലും മാനഹാനി ഭയന്ന് തട്ടിപ്പുകാർക്ക് വഴങ്ങും.
അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കാതിരിക്കുക.
പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ നിരാകരിക്കുക.
#keralapolice









Discussion about this post