2008 ലെ മലേഗാവ് സ്ഫോടനക്കേസിൽ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയ ലെഫ്റ്റനന്റ് കേണൽ പുരോഹിതിനെ കുറിച്ച് പ്രേം ശൈലേഷ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 17 വർഷങ്ങൾക്ക് ശേഷം തന്റെ നിരപരാധിത്വം തെളിയിച്ച കേണൽ പുരോഹിതിനെ ആർക്കുവേണ്ടിയാണ് ഭരണകൂടം ക്രൂശിച്ചതെന്ന സൂചനയാണ് ഈ പോസ്റ്റിലൂടെ പ്രേം ശൈലേഷ് നൽകുന്നത്. കള്ളനോട്ട് റാക്കറ്റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഇന്ത്യയുടെ മികച്ച ഇൻ്റലിജൻസ് ഉദ്യോഗസ്ഥന്മാരിൽ ഒരാളായിരുന്നു ലെഫ്റ്റനന്റ് കേണൽ പുരോഹിത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രേം ശൈലേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
പുരോഹിത് വളരെ ഗൗരവമായ വിഷയങ്ങൾ കൈകാര്യം ചെയ്ത,ഇന്ത്യയുടെ മികച്ച ഇൻ്റലിജൻസ് ഉദ്യോഗസ്ഥന്മാരിൽ ഒരാളായിരുന്നു..
2007ൽ കേണൽ പുരോഹിത് മഹാരാഷ്ട്ര കേന്ദ്രമാക്കി നടന്ന് വന്ന ഫേയ്ക് കറൻസി റാക്കറ്റിനെക്കുറിച്ച് ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.റിപ്പോർട്ടിൽ അദേഹം ഇതിൻ്റെ സൂത്രധാരനായി ചൂണ്ടി കാണിച്ചത് സമാജ്‌വാദി പാർട്ടി എം എൽ എ അബു അസ്മിയെയാണ്.ഇതിലുൾപ്പെട്ട സർക്കാർ സംവിധാനങ്ങളിലെ പ്രമുഖ വ്യക്തികൾ,പോലീസുകാർ തുടങ്ങി സകലരെയും അദേഹം ക്രാക്ക് ചെയ്തിരുന്നു..മാത്രമല്ല,
നാസിക്കിലെ നോട്ടടിക്കുന്ന സെക്യൂരിറ്റി പ്രസിൽ നിന്ന് മഷിയും കെമിക്കലും കടത്തിയതും അദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ടീം കണ്ടെത്തിയിരുന്നു..പലരുടെയും ചീട്ട് കീറുന്നു എന്ന് കണ്ടാകാം,ഒടുവിൽ അദേഹത്തെ ഇല്ലാത്ത ഹിന്ദു ഭീകരതയുടെ പേരിൽ കുടുക്കിയത്..
സ്ഫോടനത്തിന് വേണ്ടി വന്ന ഉപകരണങ്ങളും ഫണ്ടും സംഘടിപ്പിച്ച് അതിൻ്റെ സൂത്രധാരനായി മാറി എന്നതാണ് കേണൽ പുരോഹിതിനെതിരെ ചാർത്തിയ കുറ്റം..കശ്മീരിൽ പോസ്റ്റ് ചെയ്ത സമയം അവിടെ നിന്ന് സ്ഫോടന ഉപകരണങ്ങൾ കൊണ്ടു വന്നു എന്നതാണ് എ ടിഎസ് കണ്ടെത്തിയത്..
അതേ മിലിറ്ററി രേഖകൾ ഉപയോഗിച്ച് ഇൻ്റലിജൻസ് യൂണിറ്റിൽ പ്രവർത്തിക്കുന്നവർക്ക് സ്ഫോടന വസ്തുക്കൾ കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന് തെളിയിച്ചതാണ് അദേഹത്തിൻ്റെ കാര്യത്തിലെ വഴിത്തിരിവ്.അദേഹത്തെ കുറ്റവിമുക്തനാക്കാൻ അത് വളരെ വലിയ പങ്ക് വഹിച്ചു…മാത്രമല്ല,പുരോഹിതിന് എതിരെ മൊഴി നൽകാൻ പല ആർമി ഉദ്യോഗസ്ഥരെയും അന്ന് സമ്മർദ്ദം ചെലുത്തിയതായി പലരും സമ്മതിച്ചിട്ടുണ്ട്…
കാവി ഭീകരത എന്ന പദപ്രയോഗം മലേഗാവിന് ശേഷമാണ് പൊങ്ങി വന്നത്.അങ്ങനെ തന്നെ പൊങ്ങി വരണം എന്ന് പലർക്കും നിർബന്ധം ഉണ്ടായിരുന്നത് പോലെയായിരുന്നു അത്.ഇന്നും മലേഗാവ് ചൂണ്ടി കാണിച്ചാണ് ഹിന്ദു ഭീകരവാദം എന്ന ഇല്ലാത്ത ഒന്നിനെ അവർ ഉയർത്തി കാണിക്കുന്നതും…
സിമിയെ ,സാക്കീർ നായിക്കിനെ ഒക്കെ പൂട്ടുന്നത്തിൽ വലിയ പങ്ക് വഹിച്ച വ്യക്തിയായിരുന്നു പുരോഹിത്.അദേഹത്തെ അറസ്റ്റ് ചെയ്ത വേളയിൽ ഇതെല്ലാം എങ്ങനെ കണ്ടെത്തി എന്നും അതിൻ്റെ സോഴ്സ് വെളിപ്പെടുത്തനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്..അദേഹം അതിന് വഴങ്ങിയില്ല എന്ന് മാത്രമല്ല,കടുത്ത പീഡനങ്ങൾക്ക് ഒടുവിലും ചെറുത്ത് നിൽക്കുകയും ചെയ്തു…
എല്ലാറ്റിനുമുപരിയായി കേണൽ പുരോഹിതിനോട് മലേഗാവുമായി ബന്ധപ്പെട്ട് ബിജെപി,വിശ്വഹിന്ദു പരിഷത്ത് നേതാക്കളുടെ പേര് പറയാൻ നിർബന്ധിച്ചു എന്നതാണ് അൽഭുതം..അതിൽ പ്രധാനമാണ് യോഗി ആദിത്യനാഥിൻ്റെ പേര് കേസുമായി ബന്ധപ്പെടുത്തി പറയാൻ സമ്മർദ്ദം ചെലുത്തിയത്…കാവി ഭീകരത എന്നൊക്കെ സ്ഥാപിച്ച് ആർക്കൊക്കെയോ എന്തൊക്കെയോ നേടാനുണ്ടായിരുന്നു എന്ന് ചുരുക്കം…
നീണ്ട 17 വർഷങ്ങളുടെ അപമാനവും നഷ്ടവും സഹിച്ച് പുരോഹിത് അദേഹത്തിൻ്റെ നിരപരാധിത്വം തെളിയുന്ന ദിവസം കാത്തിരുന്നു.. ഇന്നാണ് നീതിയുടെ സൂര്യൻ അദേഹത്തിൻ്റെ മുകളിൽ പ്രകാശം പരത്തി ഉദിച്ചുയർന്നത്.. കാവി ഭീകരത,ഹിന്ദു ഭീകരവാദം എന്നിങ്ങനെയുള്ള ഉണ്ടയില്ലാ വെടിക്ക് ഒരു ആണി കൂടി കൂടുതൽ കയറി എന്നത് മാത്രമല്ല ഇത് തെളിയിക്കുന്നത്,
ഇന്നലെ അമിത് ഷാ പാർലമെൻ്റിൽ പറഞ്ഞ വരികൾ കൂടിയാണ് പുരോഹിത്തിൻ്റെ നിരപരാധിത്വം വഴി അടിവരയിട്ട് തെളിയുന്നത്;
“ഒരു ഹിന്ദുവിന് ഒരിക്കലും ഭീകരവാദി ആകാൻ കഴിയില്ല”









Discussion about this post