ജൂതന്മാർക്ക് ആരാധന വിലക്കുന്ന ജറുസലേമിലെ അൽ അഖ്‌സ പള്ളിയിൽ ആരാധകരുമായി എത്തിപ്രാർത്ഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുള്ള ഇസ്രയേൽ മന്ത്രി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർബെൻ ഗ്വിർ ആണ് അൽ അഖ്സ മസ്ജിദ് വളപ്പിൽ ജൂതരുടെ ദുഃഖാചരണ ദിനമായ തിഷാബിആവിന്റെ ഭാഗമായി പ്രാർഥന നടത്തിയത്. പ്രാർത്ഥനയ്ക്ക് ശേഷം, ഗാസ കീഴടക്കാന്‍ ഇറ്റാമർബെൻ ഗ്വിർ ആഹ്വാനം ചെയ്തു.
അൽ അഖ്‌സ പള്ളിയുടെ ഭരണം നടത്തുന്ന ജോർദാനും സൗദി അറേബ്യയും ബെൻ ഗ്വിറിന്റെനടപടിയെ അപലപിച്ചു.ജൂതന്മാർ ടെമ്പിൾ മൗണ്ട് എന്ന് വിളിക്കുന്ന അൽ അഖ്‌സ പള്ളിയിൽദശാബ്ദങ്ങളായി ജൂതർ പ്രാർത്ഥന നടത്താറില്ല. 1967-ൽ ജോർദാനിൽനിന്ന് ജറുസലേമിലെ പഴയനഗരം ഇസ്രയേൽ പിടിച്ചടക്കിയത് മുതൽ തൽസ്ഥിതി തുടരുന്നതിന്റെ ഭാഗമായി ധാരണ പ്രകാരംമുസ്ലീങ്ങൾക്ക് മാത്രമേ അവിടെ പ്രാർത്ഥിക്കാൻ അനുവാദമുള്ളൂ.









Discussion about this post