കൊല്‍ക്കൊത്ത: ഐ.എസ് ബന്ധത്തെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ എന്‍.ഐ.എ അറസ്റ്റു ചെയ്തു. ഹൂഗ്ലി സ്വദേശിയായ ആഷിഖ് അഹമ്മിനെയാണ് (19)ദേശീയ സുരക്ഷാ ഏജന്‍സി ദുര്ഗപുരില് അറസ്ററു ചെയ്തത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ആഷിഖ് അഹമ്മദ്.
ഐ.എസ് ഫ്രാഞ്ചൈസിയായ ജുനുന്ദ് അല്‍ ഖലിഫെ ഹിന്ദ് (ജെ.കെ.എച്ച്)പ്രവര്‍ത്തകനായിരുന്നു ആഷിഖ് എന്നാണ് എന്‍ഐഎ യുടെ നിരീക്ഷണം. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായ ഷാഫി അര്‍മറിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു സംഘടന രൂപീകരിച്ചത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഘടനയിലെ അംഗങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നയാളാണ് ആഷീഖ് എന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. സംഘടനയിലെ 20 ഓളം പേര് നേരത്തെ അറസ്റ്റിലായിരുന്നു. ഒരു മുസ്ലീം രാഷ്ട്രീയ നേതാവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയെ വധിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
ജെ.കെ.എച്ചിന്റെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന മുഹമ്മദ് നഫീസ് ഖാനുമായി ആഷിഖ് അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. ഇവര്‍ ഇന്റര്‍നെറ്റില്‍ ജിഹാദി വീഡിയോകള്‍ പതിവായി പരിശോധിച്ചിരുന്നു. ഖാന് അടുത്ത കാലത്ത് ആഷിഖുമായി കൊല്‍ക്കൊത്തയില്‍ വച്ച് കൂടിക്കാഴ്ച നടത്തുകയും ജെ.കെ.എച്ച്ബംഗാള് യൂണിറ്റ് മേധാവിയായി ആഷിഖിനെ നിയമിക്കുകയും ചെയ്തിരുന്നു. വൈകാതെ ഖാന് പോലീസിന്റെ പിടിയിലായി.കര്‍ഷക കുടുംബത്തില്‍ നിന്നുള്ള അംഗമായ ആഷിഖ് പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നയാളാണെന്നും ഐ.എസില്‍ നിന്നും ലഭിക്കുന്ന പണമാണ് ഇയാളെ ജിഹാദിലേക്ക് ആകര്‍ഷിച്ചതെന്നും പോലീസ് സംശയിക്കുന്നു.
Discussion about this post