പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വീണ്ടും യുഎസ് സന്ദർശനത്തിനൊരുങ്ങുന്നു. ഈ ആഴ്ച അസിം മുനീർ യുഎസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്താൻ സൈനികമേധാവി യുഎസ് സന്ദർശനം നടത്തുന്നത്.
ഭീകരവിരുദ്ധ പോരാട്ടത്തിൽ പാകിസ്താനെ ‘അതിശയകരമായ പങ്കാളി’ എന്ന് മുമ്പ് വിശേഷിപ്പിച്ചിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെൻട്രൽ കമാൻഡ് കമാൻഡർ (CENTCOM) ജനറൽ മൈക്കൽ കുരില്ലയുടെ വിടവാങ്ങൽ ചടങ്ങിൽ മുനീർ പങ്കെടുക്കുമെന്നാണ് വിവരം.
കുറച്ച് മാസങ്ങൾക്ക് മുമ്പ്, യുഎസ് നൽകിയ രഹസ്യാന്വേഷണ വിവരങ്ങൾ ഉപയോഗിച്ച് അഞ്ച് ഐസിസ്-ഖൊറാസൻ (ഐസിസ്-കെ) തീവ്രവാദികളെ പിടികൂടിയതിനാണ് കുരില്ല പാകിസ്താനെ പ്രശംസിച്ചത്. ‘ഭീകരവിരുദ്ധ ലോകത്ത് പാകിസ്താൻ ഒരു അസാധാരണ പങ്കാളിയാണ്… അതുകൊണ്ടാണ് നമുക്ക് പാകിസ്താനുമായും ഇന്ത്യയുമായും ഒരു ബന്ധം ഉണ്ടായിരിക്കേണ്ടതെന്നായിരുന്നു കുരില്ല പറഞ്ഞത്.
പഹൽഗാം ഭീകരാക്രമണത്തിനും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനും ആഴ്ചകൾക്ക് ശേഷം യുഎസ് പ്രസിഡന്റ് ട്രംപുമായി അസിം മുനീർ കൂടിക്കാഴ്ച നടത്തിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ഒരു പാകിസ്ഥാൻ സൈനിക നേതാവിനെ സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ സ്വാഗതം ചെയ്യുന്നത്.
മെയ് മാസത്തിലെ സംഘർഷത്തിനിടെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ മുനീർ വഹിച്ച പങ്കിനെ ട്രംപ് പരസ്യമായി പ്രശംസിച്ചിരുന്നു. ‘യുദ്ധത്തിൽ ഏർപ്പെടാതിരിക്കുകയും അത് അവസാനിപ്പിക്കാതിരിക്കുകയും ചെയ്തതിന് അദ്ദേഹത്തോട് നന്ദി പറയാൻ ഞാൻ ആഗ്രഹിച്ചതാണ് ഞാൻ അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്നതെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു, ‘ആണവയുദ്ധം ഒഴിവാക്കിയതിന്’ ട്രംപിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുന്നതിനെ പാകിസ്താൻ സൈനിക മേധാവി പിന്തുണച്ചു. ദിവസങ്ങൾക്ക് ശേഷം, പാകിസ്താൻ സർക്കാർ ട്രംപിനെയും ഔദ്യോഗികമായി നാമനിർദ്ദേശവും ചെയ്തിരുന്നു.










Discussion about this post