ന്യൂഡൽഹി : ശ്രാവണ പൂർണിമ ദിനമായ ഇന്ന് ഭാരതം രക്ഷാബന്ധൻ ആഘോഷത്തിലാണ്. ഈ വേളയിൽ എല്ലാ ഭാരതീയർക്കും പ്രധാനമന്ത്രി നരേന്ദ്രമോദി രക്ഷാബന്ധൻ ആശംസകൾ അറിയിച്ചു. സഹോദരീസഹോദരന്മാർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഈ ഉത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്റെ ആശംസ സന്ദേശത്തിൽ പരാമർശിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും രാജ്യത്തെ ജനങ്ങൾക്ക് രക്ഷാബന്ധൻ ആശംസകൾ അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എല്ലാ ഭാരതീയർക്കും ഊഷ്മളമായ ആശംസകൾ നേർന്നു. ‘ സഹോദരീസഹോദരന്മാർ തമ്മിലുള്ള അഭേദ്യമായ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സുരക്ഷയുടെയും ബന്ധത്തിനായി സമർപ്പിച്ചിരിക്കുന്ന രക്ഷാബന്ധന്റെ ശുഭകരമായ ഉത്സവത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ. ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഉറവിടമായി മാറട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.’ എന്ന് അമിത് ഷാ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
“ഈ ഉത്സവം രാഖി നൂലിന്റെ പവിത്രതയുടെ പ്രതീകം മാത്രമല്ല, നമ്മുടെ സഹോദരിമാരുടെ ബഹുമാനത്തിനും സുരക്ഷയ്ക്കും സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പ്രതിബദ്ധത കൂടിയാണ്”, എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആശംസിച്ചു. ശ്രാവണ മാസത്തിലെ ശുക്ലപക്ഷത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് ഭാരതം രക്ഷാബന്ധൻ ആഘോഷിക്കുന്നത്. ഈ ദിവസം സഹോദരി സഹോദരന്മാർ തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്നതിനായി കൈകളിൽ രാഖി കെട്ടുകയും പൂജയും ആരതിയും നടത്തുകയും മധുര പലഹാരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നതാണ്.









Discussion about this post