ഡല്‍ഹി:സൂറത്ത് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ വൃത്തിയുടെ കാര്യത്തില്‍ ഒന്നാംസ്ഥാനം നേടി. രാജ്ക്കോട്ട്, ബിലാസ്പൂര്‍ സ്റ്റേഷനുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ .ഐആര്‍സിടിസിയുടെ നേതൃത്വത്തില്‍ ജനവരി,ഫിബ്രവരി മാസങ്ങളില്‍ നടത്തിയ സര്‍വേ വിലയിരുത്തിയാണ് സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തത്.സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി 1.34 ലക്ഷം യാത്രക്കാരില്‍നിന്ന് ശേഖരിച്ച പ്രതികരണങ്ങള്‍ വിലയിരുത്തിയാണ് സര്‍വേ ക്രോഡീകരിച്ചത്.
എവണ്‍, എ കാറ്റഗറികളിലുള്ള 403 സ്റ്റേഷനുകളാണ് സര്‍വേയ്ക്കുവേണ്ടി തിരഞ്ഞെടുത്തത്.50 കോടിക്കുമുകളില്‍ വരുമാനമുള്ള സ്റ്റേഷനുകളാണ് എവണ്‍ കാറ്റഗറിക്കുമുന്നിലുള്ളത്. ആറ് മുതല്‍ 50കോടിവരെ വരുമാനമുള്ളവയാണ് എകാറ്റഗറിയിലുള്ളത്.
Discussion about this post