ന്യൂഡൽഹി : ഡൽഹി ഡെപ്യൂട്ടി ഗവർണർ വി.കെ. സക്‌സേന നൽകിയ മാനനഷ്ടക്കേസിൽ ആക്ടിവിസ്റ്റ് മേധാ പട്കറിനെതിരായ ശിക്ഷ ശരി വെച്ച് സുപ്രീംകോടതി. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. അഞ്ചുമാസത്തെ തടവും 10 ലക്ഷം രൂപ പിഴയും ആയിരുന്നു മേധാ പട്കറിന് ശിക്ഷ ലഭിച്ചിരുന്നത്. ഈ വിധിയാണ് ഇപ്പോൾ സുപ്രീം കോടതി ശരി വച്ചിരിക്കുന്നത്.
2000 നവംബർ 24 നായിരുന്നു ഡൽഹി ഡെപ്യൂട്ടി ഗവർണർ വി.കെ. സക്‌സേന നർമ്മദ ബച്ചാവോ ആന്ദോളൻ നേതാവ് മേധാ പട്കറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്. അന്ന് ഗുജറാത്തിലെ ഒരു എൻജിഒയുടെ തലവനായിരുന്നു സക്‌സേന. 25 വർഷങ്ങൾക്കുശേഷമാണ് കേസിൽ ഡൽഹി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നത്.
മേധാ പട്കറിന്റെ പ്രസ്താവനകൾ അപകീർത്തികരം മാത്രമല്ല, പരാതിക്കാരനെതിരെ നെഗറ്റീവ് ധാരണകൾ ഉളവാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ശിക്ഷ പ്രസ്താവിക്കുന്നതിന് മുന്നോടിയായി കോടതി വ്യക്തമാക്കിയിരുന്നു.
ഡൽഹി ഹൈക്കോടതിയുടെ ശിക്ഷാവിധിയിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
Discussion about this post