ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ സോഷ്യൽമീഡിയയിൽ രോഷം ഉയരുന്നു. രാജ്യത്ത് അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആഹ്വാനം ശക്തമാകുന്നു.
ഡൊമിനോസ്, മക്‌ഡോണൾഡ്‌സ്, ശീതളപാനീയക്കമ്പനികളായ പെപ്‌സി, കൊക്കകോള, ഐഫോൺ തുടങ്ങിയവയ്‌ക്കെതിരേയാണ് ബഹിഷ്‌കരണാഹ്വാനം ഉയർന്നിട്ടുള്ളത്.സ്വദേശി ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായപ്രമുഖരുടെയും ആഹ്വാനത്തിന് പിന്നാലെയാണ് ബഹിഷ്‌കരണ ആഹ്വാനം.
Discussion about this post