ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപായി ചരക്ക് വിമാന എൻജിനിൽ തീപിടുത്തം. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് വന്ന ചരക്ക് വിമാനത്തിനാണ് ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതിനിടെ എഞ്ചിനിൽ തീപിടുത്തമുണ്ടായത്. സംഭവം ആശങ്ക സൃഷ്ടിച്ചെങ്കിലും നിലവിൽ തീ നിയന്ത്രണവിധേയമാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനം ലാൻഡ് ചെയ്തതിനു ശേഷം തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. എഞ്ചിൻ തീപിടുത്തത്തിന്റെ കാരണം അധികൃതർ അന്വേഷിച്ചുവരികയാണ്.
ഈ വർഷം മാർച്ചിൽ സമാനമായ ഒരു സംഭവം യുഎസിലും നടന്നിരുന്നു. പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഒരു എഞ്ചിനിൽ നിന്ന് തീജ്വാലകൾ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഒരു ഫെഡെക്സ് കാർഗോ വിമാനം ന്യൂവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തേണ്ടിവന്നു. പറന്നുവരുന്ന വേളയിൽ പക്ഷി ഇടിച്ചതാണ് വിമാനത്തിന്റെ എൻജിനിൽ തീ പിടിക്കാൻ കാരണമെന്നാണ് യുഎസിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post