ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യൻ സന്ദർശനത്തിനൊരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്‌നത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തുകയാണ് സന്ദർശനത്തിന്റെ പ്രധാനരഹസ്യം.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ടിയാൻജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന യാത്രയ്ക്ക് മുന്നോടിയായാണ് വിദേശകാര്യമന്ത്രിയുടെ സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുതിൻ തുടങ്ങിയവരും പ്രധാനമന്ത്രിയ്ക്കൊപ്പം ഉച്ചകോടിയിൽ ചേരും.
Discussion about this post