ന്യൂഡൽഹി : 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മിഷൻ സുദർശൻ ചക്ര’ പ്രഖ്യാപിച്ചു. രാജ്യത്തെ ആക്രമിക്കാനുള്ള ശത്രുക്കളുടെ ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ശക്തമായ ആയുധ സംവിധാനം വികസിപ്പിക്കുന്നതിനാണ് മിഷൻ സുദർശൻ ചക്ര ലക്ഷ്യമിടുന്നത്.
ശത്രുവിന്റെ ആക്രമണത്തെ നിർവീര്യമാക്കുക മാത്രമല്ല, പലമടങ്ങ് വേഗത്തിൽ തിരിച്ചടിക്കുകയും ചെയ്യുന്ന ശക്തമായ ആയുധ സംവിധാനമാണ് സുദർശൻ ചക്ര എന്ന് മോദി വ്യക്തമാക്കി.
ഈ സുദർശൻ ചക്രയുടെ നിർമ്മാണവും മുഴുവൻ ഗവേഷണവും രാജ്യത്തെ ജനങ്ങൾ തന്നെ ചെയ്യുന്നതാണെന്നും മോദി വ്യക്തമാക്കി. ” ഞാൻ ഒരു ദൃഢനിശ്ചയം എടുത്തിട്ടുണ്ട്, ഇതിനായി എനിക്ക് രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹം ആവശ്യമാണ്, കാരണം എത്ര അഭിവൃദ്ധി ഉണ്ടായാലും, സുരക്ഷയില്ലെങ്കിൽ, അതിന് ഒരു വിലയുമില്ല. വരുന്ന 10 വർഷത്തിനുള്ളിൽ, അതായത് 2035 ആകുമ്പോഴേക്കും, ആശുപത്രികൾ, റെയിൽവേകൾ, വിശ്വാസ കേന്ദ്രങ്ങൾ തുടങ്ങിയ തന്ത്രപ്രധാനവും സിവിലിയൻ മേഖലകളും ഉൾപ്പെടുന്ന രാജ്യത്തെ എല്ലാ പ്രധാന സ്ഥലങ്ങൾക്കും പുതിയ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോമുകൾ വഴി പൂർണ്ണ സുരക്ഷാ പരിരക്ഷ നൽകുമെന്ന് ഞാൻ ചെങ്കോട്ടയിൽ നിന്ന് പറയുന്നു. ഈ സുരക്ഷാ പരിരക്ഷ തുടർച്ചയായി വികസിക്കുന്നതുമായിരിക്കും.
മിഷൻ സുദർശൻ ചക്രയ്ക്കായി ചില അടിസ്ഥാന കാര്യങ്ങളും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്, 10 വർഷത്തിനുള്ളിൽ അത് പൂർണ്ണ വേഗതയിൽ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്ന് മോദി വ്യക്തമാക്കി.
“രാജ്യത്തെ ഓരോ പൗരനും സുരക്ഷിതത്വം തോന്നണം. 2035 ആകുമ്പോഴേക്കും ഇതിനായി ദേശീയ കവചം വികസിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഭഗവാൻ കൃഷ്ണന്റെ സുദർശന ചക്രത്തിന്റെ പാതയാണ് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത്. സുദർശൻ ചക്രത്തിന്റെ ഒരു പ്രത്യേകത അത് ലക്ഷ്യത്തിലെത്തി പിന്നീട് തിരിച്ചുവരും എന്നതാണ്. സുദർശൻ ചക്രം പോലെ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ മുന്നോട്ട് പോകും. യുദ്ധസമാനമായ കാര്യങ്ങൾ കൂടി കണക്കിലെടുത്ത ശേഷം, ഒരു പ്ലസ് വൺ നയത്തോടെ ഞങ്ങൾ അതിൽ പ്രവർത്തിക്കുകയാണ്” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post