ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടനൊപ്പം നിന്ന മുൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിപി സി ജോഷിയെ ട്രോളി മന്ത്രി വി ശിവൻകുട്ടി. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽനായകനായി 1996 – ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ കാലാപാനിയിലെ ഒരു രംഗംഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു മന്ത്രി.
മോഹൻലാലിന്റെ കഥാപാത്രം ഷൂ നക്കുന്നതാണ് സീൻ. സ്വാതന്ത്ര്യദിനമായ ഇന്നലെയാണ് പോസ്റ്റ്‌പങ്കുവെച്ചത്. മോഹൻലാൽ നന്നായി അഭിനയിച്ച ഈ സീനിൽ ചിലർ ഭൂതകാലത്തിൽജീവിക്കുകയായിരുന്നു. എന്നാണ് മന്ത്രി ക്യാപ്ഷൻ കൊടുത്തത്.
മാപ്പുചോദിച്ച്, ജയിലിൽനിന്നു പുറത്തിറങ്ങി, പാർട്ടിയുടെ നിരോധനം പിൻവലിപ്പിച്ച്, ബ്രിട്ടീഷ്സർക്കാർ ധനസഹായത്തോടെ പാർട്ടിയെ പുനരുജ്ജീവിപ്പിച്ച്, പോലീസകമ്പടിയോടെ ക്വിറ്റ്ഇന്ത്യാസമരക്കാരെ ഒറ്റിക്കൊടുക്കുകയാണ് 1942 ൽ കമ്യൂണിസ്റ്റുകൾ ചെയ്തിരുന്നത്. ഈ ചരിത്രംഓർമിപ്പിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി എന്നാണ് പോസ്റ്റിന് കമന്റുകൾ വരുന്നത്.
ബ്രിട്ടീഷുകാരുടെ സഹായത്തോടെ ആരംഭിച്ച ദേശാഭിമാനി പത്രം തിരുവിതാംകൂറിൽനിരോധിക്കപ്പെട്ടപ്പോൾ ബ്രിട്ടീഷ് സർക്കാരിന് പാർട്ടി ജനറൽ സെക്രട്ടറി നൽകിയ കത്തും ചിലർഓർമപ്പെടുത്തുന്നുണ്ട്.
Discussion about this post