രാജ്യം കണ്ട ഏറ്റവും വലിയ ഹിന്ദു വംശഹത്യകളിൽ ഒന്നിന്റെ കുഴിച്ചുമൂടപ്പെട്ട കഥ ഉയർത്തെഴുന്നേൽക്കുന്നു. വിവേക് അഗ്നിഹോത്രിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ദി ബംഗാൾ ഫയൽസ്’ ട്രെയിലർ പുറത്തിറങ്ങി. പശ്ചിമ ബംഗാളിന്റെ അക്രമാസക്തമായ രാഷ്ട്രീയ ഭൂതകാലത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഇന്ത്യ വിഭജനത്തിനുശേഷം നടന്ന ഹിന്ദുക്കളുടെ കൂട്ടക്കൊലയിലേക്ക് വെളിച്ചം വീശുന്ന ചിത്രമാണ് ‘ദി ബംഗാൾ ഫയൽസ്’. “ഇത് പശ്ചിമ ബംഗാളാണ്, ഇവിടെ രണ്ട് ഭരണഘടനകളുണ്ട്- ഒന്ന് ഹിന്ദുക്കൾക്കും മറ്റൊന്ന് മുസ്ലീങ്ങൾക്കും” എന്ന വാക്കുകളോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ഇന്ത്യയുടെയും ബംഗാളിന്റെയും ചരിത്രത്തിലെ ക്രൂരവും രക്തരൂക്ഷിതവുമായ ഈ അധ്യായം വെളിച്ചത്തുകൊണ്ടുവരാൻ ഒരു സംവിധായകനെങ്കിലും ധൈര്യം കാണിച്ചല്ലോ എന്നാണ് യൂട്യൂബിൽ പബ്ലിഷ് ചെയ്ത ട്രെയിലറിന് താഴെ വരുന്ന കമന്റുകൾ.
അനുപം ഖേർ, പല്ലവി ജോഷി, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ബംഗാളി നടന്മാരായ ശാശ്വത ചാറ്റർജി, സൗരവ് ദാസ് എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബംഗാളിലെ വിഭജനത്തിന്റെ യാഥാർത്ഥ്യം വസ്തുനിഷ്ഠമായി കാണിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണ് ദി ബംഗാൾ ഫയൽസ്. സെപ്റ്റംബർ അഞ്ചിന് ആണ് സിനിമയുടെ റിലീസ്.









Discussion about this post