ശ്രീനഗർ : ജമ്മു കശ്മീരിൽ കിഷ്ത്വാറിന് പിന്നാലെ കത്വയിലും മേഘവിസ്ഫോടനം. കത്വ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിൽ ഞായറാഴ്ച ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. ദുരന്തത്തിൽ നാലുപേർ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്ന് നിരവധി റോഡുകളും വീടുകളും തകർന്നു. ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെട്ടു. ഗുജ്ജാറിൽ ഉരുൾപൊട്ടലുണ്ടാവുകയും നിരവധി വീടുകൾ മണ്ണിനടിയിൽ ആവുകയും ചെയ്തതായും റിപ്പോർട്ട് ഉണ്ട്.
പോലീസിന്റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്ഡിആർഎഫ്) സംയുക്ത സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. റെയിൽവേ ട്രാക്കിനും ദേശീയപാതയ്ക്കും കത്വ പോലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗതാഗതസൗകര്യങ്ങൾ പൂർണമായും തകർക്കപ്പെട്ടത് രക്ഷാപ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
Discussion about this post