എറണാകുളം : കോതമംഗലത്ത് മതപരിവർത്തനത്തിനായുള്ള ആൺ സുഹൃത്തിന്റെ നിർബന്ധത്തെ തുടർന്ന് 23കാരി സോന എൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പ്രതി റമീസിന്‍റെ സുഹൃത്ത് സഹദ് ആണ് ഒടുവിലായി പിടിയിൽ ആയിരിക്കുന്നത്. റമീസിന്‍റെ മാതാപിതാക്കളെയും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
കുറ്റകൃത്യത്തിന് കൂട്ടുനിന്നു എന്ന കുറ്റം ചുമത്തിയാണ് റമീസിന്റെ സുഹൃത്ത് സഹദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടൻതന്നെ രേഖപ്പെടുത്തും. തിങ്കളാഴ്ച രാവിലെയാണ് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. തമിഴ്നാട്ടിലെ സേലത്തു നിന്നും ആണ് പോലീസ് ഇവരെ പിടികൂടിയത്.
റമീസിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് നൽകിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചശേഷം വിശദമായി ചോദ്യം ചെയ്യാനും കൂടുതൽ തെളിവെടുപ്പുകൾ നടത്താനുമാണ് പോലീസ് ലക്ഷ്യമിടുന്നത്. മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ആൺസുഹൃത്ത് റമീസിൽ നിന്നുണ്ടായ കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് കോതമംഗലം കറുകടത്ത് സ്വദേശിയായ ടിടിസി വിദ്യാർഥിനി സോന എൽദോസ് ആത്മഹത്യ ചെയ്തിരുന്നത്.









Discussion about this post