ആലുവയിൽ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂർ ജയിലിൽ മർദ്ദനം. ബിഹാർ സ്വദേശി അസഫാക് ആലത്തിനെ സഹതടവുകാരനാണ് മർദ്ദിച്ചത്. രഹിലാൽ എന്ന സഹതടവുകാരൻ അസഫാകിനെ സ്പൂൺ ഉപയോഗിച്ച് തലയിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് തലയിൽ ആഴത്തിൽ മുറിവേൽക്കുകയും തുന്നലിടുകയുമായിരുന്നു.
ആലുവയിൽ വിവിധഭാഷ തൊഴിലാളികളുടെ മകളായ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് 30 കാരനായ അസഫാക് ആലം. മരണം വരെ തൂക്കിലേറ്റാനാണ് വിചാരണക്കോടതിയുടെ വിധി. 3 പോക്‌സോ കുറ്റങ്ങളിൽ 5 ജീവപര്യന്തവും ഇയാൾക്കെതിരെ വിധിച്ചിരുന്നു.
2023 ജൂലൈ 28നാണ് കുറ്റകൃത്യം നടന്നത്. കുട്ടിക്ക് ജ്യൂസ് വാങ്ങിനൽകി, തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ജൂലൈ 29 ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Discussion about this post