ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഡൽഹിയിലെ സിവിൽ ലൈനിലുള്ള മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് എല്ലാ ആഴ്ചകളിലും നടക്കുന്ന ഒരു പരിപാടിക്ക് ആയിരുന്നു രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം നടന്നത്.
സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 35 കാരനായ യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഏതാനും പേപ്പറുകൾ നൽകാൻ എന്ന രീതിയിൽ എത്തിയശേഷം ഇയാൾ മർദ്ദിക്കുകയായിരുന്നു എന്നാണ് വിവരം. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രേഖ ഗുപ്തയ്‌ക്കെതിരായ ആക്രമണത്തെ ഡൽഹി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ ശക്തമായി അപലപിച്ചു.
Discussion about this post