സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎമ്മുകാർ ഉയർത്തിയത് കോൺഗ്രസിന്റെ പതാക.എറണാകുളം എലൂർ ബ്രാഞ്ച് കമ്മറ്റിയാണ് വമ്പൻ മണ്ടത്തരം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്.
ഏതാനും സമയത്തിനകം തെറ്റുമനസ്സിലാക്കി കൊടിമാറ്റിയെങ്കിലും പതാക ഉയർത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വിവാദമായി. എന്നാൽ സംഭവം അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് വിശദീകരണം. ലോക്കൽ കമ്മിറ്റി അംഗവും പാർട്ടി അംഗങ്ങളുമടക്കം നിരവധി പേർ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആരും പതാക മാറിയത് തിരിച്ചറിഞ്ഞില്ല.
സി.പി.എം പ്രവർത്തകരുടെ സാന്നിധ്യത്തിൽ പ്രദേശത്തെ മുതിർന്ന പൗരനെയാണ് പതാക ഉയർത്താൻ ക്ഷണിച്ചത്.ദേശീയപതാക കൂടാതെ എല്ലാ പാർട്ടികളുടെയും കൊടി തന്റെ പക്കലുണ്ടെന്നും സ്വാതന്ത്യദിനത്തിൽ ഉയർത്താനുള്ള കൊടിയെടുത്തപ്പോൾ മാറി എടുത്തതാണെന്നും ലോക്കൽ കമ്മിറ്റി അംഗം അഷ്‌റഫ് പറഞ്ഞു. അതേസമയം ദേശീയ പതാക ഉയർത്തുന്നതിൽ സിപിഎം നേതാക്കൾക്കുള്ള പരിചയക്കുറവാണ് അബദ്ധത്തിന് കാരണമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പരിഹസിക്കുന്നത്.
Discussion about this post