കേരളത്തിലെ പ്രമുഖനായ യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നടിയും മാദ്ധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്. യുവനേതാവ് അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നും അറിയിച്ചിട്ടും അവർക്ക് സ്ഥാനമാനങ്ങൾ നൽകുകയാണെന്നും റിനി പറഞ്ഞു.
ഈ കാര്യങ്ങളെല്ലാം പാർട്ടി നേതാക്കളെ അറിയിച്ചപ്പോൾ ‘ ഹൂ കെയേഴ്സ് എന്ന ആറ്റിറ്റിയൂഡ് ആയിരുന്നുവെന്നും അവർക്ക് സ്ഥാനമാനങ്ങൾ നൽകുകയായിരുന്നുവെന്നും താരം ആരോപിച്ചു. ആ യുവനേതാവ് മോശമായ രീതിയിൽ അപ്രോച്ച് ചെയ്തു. ഈയിടെ ഇതിനെ സംബന്ധിച്ചൊരു വീഡിയോ സോഷ്യൽമീഡിയയിൽ വന്നിരുന്നുവെന്നും ഈ വിഷയത്തിൽ പലരോടും സംസാരിച്ചുവെങ്കിലും സ്ത്രീകൾക്കു വേണ്ടി നിൽക്കുന്ന പല മാന്യൻമാർക്കും ‘ഹൂ കെയേഴ്സ്’ എന്ന ആറ്റിറ്റിയൂഡായിരുന്നെന്നും താരം വെളിപ്പെടുത്തി.
കഴിവുള്ളവർക്കും മറ്റുള്ളവരുമായി സഹകരിച്ചേ മന്നോട്ടുപോകാൻ കഴിയൂ എന്നതാണ് അവസ്ഥ. ഇത് കഴിവിനെ കൊല്ലുന്നതിന് തുല്യമാണ്. കലാപ്രകടനത്തിന് അവസരം ലഭിക്കാതിരിക്കുന്നു എന്നതാണ് ഏറ്റവുംവലിയ ദുഖം . അവസരങ്ങൾക്കായി ശരീരം കൊടുക്കേണ്ടി വരും എന്ന ആശങ്കയുണ്ടാക്കുന്ന ദുഖം എത്രവലുതാണെന്ന് ആലോചിച്ചു നോക്കൂ എന്നും റിനി പറയുന്നു. ഗിന്നസ് പക്രു നായകനായി അടുത്തിടെ തയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിലെ താരമാണ് റിനി..
Discussion about this post