വിമത എംഎല്‍എമാര്‍ അമിത്ഷായെ കാണും
ഡെറാഡൂണ്‍: അരുണാചല്‍ പ്രദേശിന് പുറമെ ഉത്തരാഖണ്ഡിലും ഭരണം പിടിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു. രണ്ട് വര്‍ഷം മുന്ര് അധികാരത്തിലേറിയ കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിമതര്‍ വിട്ടുപോയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയിലാണ്. 9 കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു. ഇതേ തുടര്‍ന്ന് ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ കെ.കെ.കൗളുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.വിമത എംഎല്‍എമാര്‍ അമിത്ഷായെ കാണും .
70 അംഗ മന്ത്രിസഭയാണ് ഉത്തരാഖണ്ഡിലേത്. 36 എം.എല്‍.എമാരുടെ പിന്തുണയാണ് ഹരീഷ് റാവത്തിന്റെ മന്ത്രിസഭക്കണ്ടായിരുന്നത്. ഇതുവരെ 28 എം.എല്‍.എമാരുടെ പിന്തുണയാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. ഒമ്പത് എം.എല്‍.എമാര്‍ കൂടെ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതോടെ പ്രതിപക്ഷത്ത് 37 എം.എല്‍.എമാരാകും.
ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അതേസമയം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വിമതനുമായ വിജയ് ബഹുഗുണ, ഹരക്സിംഗ് റാവത്ത്, യക്ഷപാല് ആര്യ, അംബിക റാവത്ത് എന്നിവരെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. എന്നാല്‍ ഒരു തരത്തിലും വിട്ടുവീഴ്ചക്കില്ല എന്നതാണ് വിമതരുടെ നിലപാട്. അരുണാചലില്‍ ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ് വിമതര്‍ ഭരണം പിടിച്ചതിന് പിറകെ ഉത്തരാഖണ്ഡിലും ഭരണം നഷ്ടപ്പെടുന്നത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും.
Discussion about this post