കൊല്ലം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പത്തനാപുരം നിയോജകമണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നd ചലച്ചിത്രനടന്‍ ഭീമന് രഘു പറഞ്ഞു. താന്‍ കൂടി എത്തിയാല്‍ പത്തനാപുരം സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാകും. സ്ഥാനാര്‍ഥിയായാല്‍ മണ്ഡലത്തില്‍ നരേന്ദ്രമോദിയെ കൊണ്ടുവരുമെന്നും ഭീമന് രഘു പറഞ്ഞു. കുര്യോട്ടുമലയില്‍ പോലീസ് മര്‍ദ്ദനത്തിന് വിധേയരായി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ആദിവാസിക്കുട്ടികളായ രമേശന് (17), അജയ് (17) എന്നിവരെ കാണാനെത്തിയതായിരുന്നു രഘു
പത്തനാപുരത്ത് സ്ഥാനാര്‍ഥിത്വത്തിന് പരിഗണനയിലുള്ള ജഗദീഷിനോടും കെ.ബി.ഗണേഷ് കുമാറിനോടും അടുത്ത സൗഹൃദമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഇതേവരെ തീരുമാനങ്ങളൊന്നുമില്ല. . ജനങ്ങള്‍ക്ക് എന്നും തന്നെക്കൊണ്ടാവുന്ന സഹായങ്ങള്‍ ചെയ്യുന്ന ആളാണ് ഞാന്‍. ആ സ്വഭാവം തിരഞ്ഞെടുപ്പിലും എനിക്ക് സഹായകമാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഭീമന് രഘു പറഞ്ഞു.
ആദിവാസിക്കുട്ടികളെ മര്‍ദ്ദിച്ച സംഭവം ഏറെ വേദനയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നടന്ന് 24 മണിക്കൂറിനോടടുത്തിട്ടും സ്ഥലത്ത് റൂറല്‍ ജില്ലാ പോലീസ് മേധാവി പോലും എത്താത്തത് തികച്ചും ആശ്ചര്യജനകമാണെന്നും മുന്‍ പോലീസ് ഉദ്യോഗസ്ഥന് കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.രാധാമണി, പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി, പുനലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയച്ചന്ദ്രന് തുടങ്ങിയ പാര്‍ട്ടി നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Discussion about this post