കരീബിയൻ കടലിൽ കണ്ടെത്തിയ ഒരു അത്ഭുത സൃഷ്ടിയാണ് ഇപ്പോൾ ലോകത്തെ അതിശയിപ്പിക്കുന്നത്. നല്ല പഴുത്ത ഓറഞ്ചിന്റെ നിറമുള്ള ഒരു സ്രാവ് ആണ് ജനങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മുഴുവൻ ഓറഞ്ച് നിറമുള്ള ശരീരവും വെളുത്ത കണ്ണുകളും ആണ് ഈ സ്രാവിന്റെ പ്രത്യേകത. കോസ്റ്റാറിക്കയുടെ തീരത്ത് നിന്നാണ് ഈ അത്ഭുത സ്രാവിനെ പിടികൂടിയത്.
ആറടിയിൽ കൂടുതൽ നീളമുള്ള നഴ്‌സ് സ്രാവ് ആണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടോർട്ടുഗുറോ ദേശീയോദ്യാനത്തിന് സമീപം 37 മീറ്റർ താഴ്ചയിൽ ഒരു സ്‌പോർട്‌സ് ഫിഷിംഗ് യാത്രയ്ക്കിടെയാണ് വ്യത്യസ്തനായ ഈ സ്രാവിനെ കണ്ടെത്തിയത്. സാധാരണഗതിയിൽ ഈ സ്രാവുകൾ തവിട്ടു നിറത്തിലാണ് കാണപ്പെടാറുള്ളത്. ഈ പ്രദേശത്തു നിന്നും ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്രാവിനെ കണ്ടെത്തിയിരിക്കുന്നത്.
ഒരു ത്വക്ക് രോഗം മൂലമാണ് സ്രാവിന് ഈ തിളങ്ങുന്ന ഓറഞ്ച് നിറം ലഭിച്ചത് എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ചുവന്ന പിഗ്മെന്റേഷന്റെ അഭാവം മൂലം മൃഗങ്ങളുടെ ചർമ്മത്തിൽ അമിതമായ മഞ്ഞ അല്ലെങ്കിൽ സ്വർണ്ണ നിറങ്ങൾ സൃഷ്ടിക്കുന്ന ഒരു പിഗ്മെന്റേഷൻ അവസ്ഥയായ സാന്തിസം മൂലമാണ് സ്രാവിന് ഈ അസാധാരണ നിറം ലഭിച്ചത്. കൂടാതെ പിഗ്മെന്റ് മെലാനിൻ ഇല്ലാത്തതിനാൽ ഉണ്ടാകുന്ന ഒരു ജനിതക അവസ്ഥയായ ആൽബിനിസവും ഈ സ്രാവിൽ കണ്ടെത്തിയിട്ടുണ്ട്. ഓറഞ്ച് സ്രാവിന്റെ വെളുത്ത കണ്ണിന് പ്രധാനകാരണം ഈ ആൽബിനിസമാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.













Discussion about this post