തിരുവനന്തപുരം : പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കില്ല. രാഹുലിന്റെ കോൺഗ്രസ് പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്യാനാണ് പാർട്ടി തീരുമാനം. പാർട്ടികളിലെ എല്ലാ പദവികളും മരവിപ്പിക്കും. തുടർന്ന് രാഹുലിനോട് വിശദീകരണം തേടും എന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ യുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. രാഹുലിൽ നിന്നും വിശദീകരണം തേടിയ ശേഷം മറുപടി തൃപ്തികരമല്ലെങ്കിൽ പൂർണ്ണമായും പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് നേരത്തെ കോൺഗ്രസിലെ ചില നേതാക്കൾ അഭിപ്രായം ഉയർത്തിയിരുന്നെങ്കിലും പിന്നീട് നടന്ന കൂടിയാലോചനയിൽ പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്യാൻ തീരുമാനമെടുക്കുകയായിരുന്നു. എംഎൽഎ സ്ഥാനം രാജിവക്കില്ല എന്ന് തന്നെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും നിലപാട്.
Discussion about this post