തിരുവനന്തപുരം : റാപ്പർ വേടനെതിരെ വീണ്ടും ബലാൽസംഗ കേസ്. യുവ ഗായിക കൂടിയായ ഗവേഷക വിദ്യാർത്ഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 294(b),354,354A(1), കേരള പൊലീസ് ആക്ട് 119(a) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്.
2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത് എന്നാണ് യുവ ഗായിക നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവഗായിക നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകള്‍ കാട്ടൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് റാപ്പർ വേടനെതിരെയുള്ള പരാതികളുമായി രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നത്. തുടർന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ സംഭവം നടന്ന പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയായിരുന്നു. 2020 ഡിസംബര്‍ 20ന് ഗവേഷണത്തിന്റെ ഭാഗമായി വേടനെ സമീപിച്ച യുവഗായികയെ കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്. അപമാനിക്കാന്‍ ശ്രമിച്ച സ്ഥലത്തു നിന്നും ഈ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
Discussion about this post