പ്രമുഖ സാമൂഹിക മാദ്ധ്യമമായ എക്‌സിൽ ട്രെൻഡിംഗായി ട്രംപ് ഈസ് ഡെത്ത് ഹാഷ്ടാഗ്. അമേരിക്കൻ പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങളാണ് എക്‌സ് നിറയെ. ട്രംപിന്റെ ആരോഗ്യനില മോശമാണെന്ന വിധത്തിൽ ഔദ്യോഗികമായ റിപ്പോർട്ടുകളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ‘ട്രംപ് ഈസ് ഡെഡ്’ എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റുകൾ വലിയതോതിലാണ് പ്രചരിക്കുന്നത്.
കൈപ്പത്തിയുടെ പുറത്ത് ചതവിന്റേതിന് സമാനമായ പാടുള്ള ട്രംപിന്റെ ഫോട്ടോ പുറത്തെത്തിത് കഴിഞ്ഞദിവസമാണ്. ഇത് ചൂണ്ടിക്കാണിച്ച് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് പലരും ആശങ്ക പങ്കുവെച്ചിരുന്നു.
പിന്നാലെ ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസിൻറെ പ്രതികരണം പുറത്തുവന്നിരുന്നു. ട്രംപ് 4 വർഷ കാലാവധി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ രാജ്യത്തിന്റെ പരമോന്നത പദവി ഏറ്റെടുക്കാൻ സജ്ജനാണെന്നാണ് ജെ.ഡി.വാൻസ് പറഞ്ഞത്. വൈസ് പ്രസിഡന്റ് എന്ന നിലയിൽ കഴിഞ്ഞ 200 ദിവസത്തെ അനുഭവം പ്രസിഡന്റിന്റെ ചുമതല ഭംഗിയായി നിർവഹിക്കാൻ എന്നെ സജ്ജനാക്കി. എന്നാൽ എനിക്ക് ഇക്കാര്യത്തിൽ തിടുക്കമില്ല’ അദ്ദേഹം പറഞ്ഞു. ‘അമേരിക്കയെ വീണ്ടും മഹത്തായതാക്കാൻ’ (മാഗ) വാൻസ് ആണ് തന്റെ പിൻഗാമിയാകാൻ യോഗ്യനെന്ന് ട്രംപ് ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post