കണ്ണൂർ : കണ്ണൂർ കണ്ണപുരം കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. 2016ൽ കണ്ണൂരിൽ നടന്ന സ്ഫോടന കേസിലും പ്രതിയാണ് അനൂപ് മാലിക്ക്.
കണ്ണപുരം സ്ഫോടന കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിലും അനൂപ് മാലിക് പ്രതിയാണ്. ഇയാളുടെ ബന്ധുവായ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് ഇന്ന് നടന്ന സ്ഫോടനത്തിൽ മരിച്ചത്.
കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സ്പോടനത്തിൽ വീട് പൂർണ്ണമായി തകർന്നു. അനൂപ് മാലിക്ക് വാടകയ്ക്ക് എടുത്തിരുന്ന വീടായിരുന്നു ഇത്. ഉത്സവങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കൾ ആണ് ഇവിടെ നിർമ്മിച്ചിരുന്നത്. എന്നാൽ ഇതിന് ലൈസൻസ് എടുത്തിരുന്നില്ല. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സ്ഫോടനം നടന്നത്. രണ്ടുപേരായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇതിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തിട്ടുള്ളത്.









Discussion about this post