കൊച്ചി: വിരമിച്ച ശേഷം സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാരിനൊപ്പമേ നില്‍ക്കുവെന്ന് ഡിജിപി ജേക്കബ് തോമസ് പറഞ്ഞു.അഞ്ച് വര്‍ഷം മുമ്പ് ആരാണ് അഴിമതിക്കാര്‍ എന്നാണ് ജനം ചോദിച്ചിരുന്നത്. ഇപ്പോള്‍ ആരാണ വലിയ അഴിമതിക്കാര്‍ എന്നാണ് ജനം ചോദിക്കുന്നത്.
വിന്‍സന്‍ എം. പോളിനെ പരോക്ഷമായി വിമര്‍ശിച്ചാണ് ജേക്കബ് തോമസിന്റെ പരാമര്‍ശമെന്നാണ് സൂചന.മുന്‍ വിജിലന്‍സ് ഡിജിപി വിന്‍സണ്‍ എം. പോളിനെ സര്‍ക്കാര്‍ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുത്തിരുന്നു. അഴിമതിക്കാരെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് വിജിലന്‍സിനെ വിവരാവകാശത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയത്. ഈ ഉത്തരവില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും കൊച്ചിയില്‍ ഒരു പരിപാടിയില്‍ ജേക്കബ് തോമസ് പറഞ്ഞു.
Discussion about this post