ന്യൂഡൽഹി : ഇരിങ്ങാലക്കുടയുടെ യാത്രാ പ്രശ്നങ്ങൾക്ക് ആശ്വാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓണസമ്മാനം. പാലരുവി എക്സ്പ്രസ്സിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിച്ചതായി സുരേഷ് ഗോപി വ്യക്തമാക്കി. ഇരിങ്ങാലക്കുടക്കാരുടെ ഏറെക്കാലത്തെ ആവശ്യം സുരേഷ് ഗോപി കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കുകയും റെയിൽവേ മന്ത്രാലയം ഈ ആവശ്യം അംഗീകരിക്കുകയും ആയിരുന്നു.
കഴിഞ്ഞ മേയ് മാസത്തിൽ ഇരിങ്ങാലക്കുട സ്റ്റേഷനിൽ സന്ദർശനം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് ഇരിങ്ങാലക്കുട സ്വദേശികൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്ന് പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്.









Discussion about this post