കോഴിക്കോട് : കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ 55 കാരിയെയാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 11 ആയി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എട്ടുപേരും മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ മൂന്ന് കുട്ടികളുമാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
രോഗബാധയുണ്ടായിരുന്ന ഒരാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ്
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചത്. വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. അടുത്തിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്.
Discussion about this post