ഡറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരിഷ് റവാതിനോട്ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ കെ.കെ പോള്‍. മാര്‍ച്ച് 28ന് ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ പത്ത് കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂറുമാറി ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്നിരുന്നു.ഈ സാഹചര്യത്തിലാണ് റവാതിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടായത്.
അതേസമയം ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് ഹരിഷ് റവാത് അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഭൂരിഭക്ഷം നഷ്‌പ്പെട്ടാല്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂറുമാറിയ എം.എല്‍.എമാര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ, ഹരക് സംഗ് രവക്, പ്രദീപ് ബത്ര, ഷൈലേന്ദ്ര സിംഗാള്‍, ഉമേഷ് ചന്ദ്ര കൗ, സുബോധ ഉണിയാല്‍, ഷൈല റാണി റാവത്, അമൃത റാവത്, കുന്‍വര്‍ പ്രണവ് എന്നീ എം.എല്‍.എമാരാണ് കൂറുമാറിയത്. ഇവര്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഇവര്‍ ചര്‍ച്ച നടത്തി.
Discussion about this post