ന്യൂഡൽഹി : കേന്ദ്രസർക്കാർ അടുത്തിടെ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കാരങ്ങളെ സ്വാഗതം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. ജിഎസ്ടി പരിഷ്കാരങ്ങൾ കൂടുതൽ ന്യായമായ സംവിധാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ പരിഷ്കാരങ്ങൾ സാധാരണക്കാർക്ക് ആശ്വാസം നൽകുമെന്നും എല്ലാവർക്കും നല്ലതായിരിക്കുമെന്നും ശശി തരൂർ പറഞ്ഞു.
“നാല് നിരക്കുകൾ ഉണ്ടായിരുന്നപ്പോൾ അത് ആശയക്കുഴപ്പമുണ്ടാക്കുന്നതും ബുദ്ധിമുട്ടുള്ളതുമായിരുന്നു. ആളുകൾ അതിൽ സന്തുഷ്ടരായിരുന്നില്ല. അതിനാൽ ഇപ്പോൾ ഇത് കൂടുതൽ ന്യായമായ ഒരു സംവിധാനമാണെന്ന് ഞാൻ കരുതുന്നു, ഇത് എല്ലാവർക്കും നല്ലതായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന് ഒരു ദേശീയ മാധ്യമത്തിനോട് ശശി തരൂർ പ്രതികരിച്ചു.
ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് പുതിയ ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്.
സെപ്റ്റംബർ 3 ന് നടന്ന 56-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പുതിയ ജിഎസ്ടി സ്ലാബുകൾ പ്രഖ്യാപിച്ചു. പഴയ 12 ശതമാനവും 28 ശതമാനവും ജിഎസ്ടി നിരക്കുകൾ 5 ശതമാനവും 18 ശതമാനവും എന്ന രണ്ട് സ്ലാബുകളായി പരിഷ്കരിച്ചു.









Discussion about this post