ടെൽ അവീവ് : ജെറുസലേമിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ 5 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടത്തിയ രണ്ടുപേരെ പോലീസ് കൊലപ്പെടുത്തി. ജറുസലേമിലെ യിഗൽ യാദിൻ സ്ട്രീറ്റിലെ റാമോട്ട് ജംഗ്ഷനിൽ പ്രാദേശിക സമയം രാവിലെ 10:13 ന് ബസ്സിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർക്ക് നേരെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്.
രണ്ട് ഭീകരർ നടത്തിയ വെടിവെപ്പിൽ ബസ്സിലെ യാത്രക്കാരായിരുന്ന 17 പേരാണ് ബാധിക്കപ്പെട്ടത്. ഈ 17 പേരിൽ അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേർക്ക് മിതമായ പരിക്കുകളും മൂന്ന് പേർക്ക് നേരിയ പരിക്കുകളും ഏറ്റതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ആക്രമണകാരികൾ താൽക്കാലികമായി നിർമ്മിച്ച കാൾ ഗുസ്താവ് എന്നറിയപ്പെടുന്ന ‘കാർലോ’ സബ്മെഷീൻ ഗൺ ആണ് വെടിവെപ്പിന് ഉപയോഗിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾ 50 വയസ്സ് പ്രായമുള്ള പുരുഷനാണ്. ഏകദേശം 50 വയസ്സുള്ള ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മരിച്ചു. കൊല്ലപ്പെട്ട മറ്റു മൂന്നുപേർ 30 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്മാരാണ്.









Discussion about this post