ലഹരിമരുന്ന് വിൽപ്പന നടത്തിയതിന് സംസ്ഥാനത്ത് ആദ്യമായി ഒരു യുവതിയെ കരുതൽ തടങ്കലിലാക്കി.ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന പയ്യന്നൂർ കണ്ടങ്കാളി മുല്ലക്കോട് സി.നിഖിലയെയാണ് (30) കരുതൽ തടങ്കലിലാക്കിയത്. ബംഗളൂരുവിൽ നിന്ന് തളിപ്പറമ്പ് എക്‌സൈസ് സംഘമാണ് യുവതിയെ പിടികൂടിയത്.
നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലിൽ കരുതൽ തടങ്കലിലാക്കുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. പിറ്റ് എൻഡിപിഎസ് നിയമ പ്രകാരമാണ് നിഖിലയെ അറസ്റ്റ് ചെയ്തത്. ഈ നിയമ പ്രകാരം സ്ഥിരമായി ലഹരി മരുന്ന് കടത്തുന്നവരെ ആറു മാസം തടങ്കലിൽ വയ്ക്കാം.
ഈ വർഷം ഫെബ്രുവരിയിൽ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ വീട്ടിൽ നിന്നും പിടികൂടിയിരുന്നു. 2023 ൽ രണ്ട് കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റിൽ സഞ്ചരിക്കുന്നതിനാലാണ് നിഖിലയെ ബുള്ളറ്റ് ലേഡി എന്ന് വിളിക്കുന്നത്.
Discussion about this post