കാഠ്മണ്ഡു : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നേപ്പാളിലെ ‘ജെൻ സീ’ പ്രസ്ഥാനം. മോദിയെ പോലെ ഒരു നേതാവിനെയാണ് നേപ്പാളിന് ആവശ്യമെന്നാണ് ‘ജെൻ സീ’ പ്രതിഷേധക്കാരായ യുവതലമുറ മാധ്യമങ്ങളോട് പറഞ്ഞത്. മോദി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ കണ്ടില്ലേ? എന്നാൽ നേപ്പാളിൽ കമ്മ്യൂണിസ്റ്റ് സർക്കാർ കട്ടുമുടിച്ചു നശിപ്പിച്ചു. എവിടെ തിരിഞ്ഞു നോക്കിയാലും അഴിമതി മാത്രമാണ് ഇവിടെ കാണാൻ കഴിയുന്നത്. മോദിയെപ്പോലെ രാജ്യത്തെ ഉന്നതിയിൽ എത്തിക്കുന്ന ഒരു നേതാവിനെയാണ് ഞങ്ങൾക്ക് ആവശ്യം എന്നും നേപ്പാളിന്റെ യുവതലമുറ വ്യക്തമാക്കി.
നേപ്പാളിലെ മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ ആണ് രാജ്യത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയായി ‘ജെൻ സീ’ പ്രസ്ഥാനം ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് നേപ്പാൾ. കമ്മ്യൂണിസ്റ്റ് സർക്കാർ താഴെ വീഴുകയും മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്.
നേരത്തെ കാഠ്മണ്ഡു മേയർ ബാലൻ ഷാ ഉൾപ്പെടെയുള്ളവരുടെ പേരുകൾ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും ‘ജെൻ സീ’ പ്രതിഷേധക്കാർ ഒടുവിൽ സുശീല കാർക്കിയുടെ പേര് തിരഞ്ഞെടുക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ആയിരിക്കെ നിരവധി അഴിമതി വിരുദ്ധ വിധികളും നിലപാടുകളും സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് സുശീല കാർക്കി. എന്നാൽ മാവോയിസ്റ്റ് പാർട്ടിയുടെയും കമ്മ്യൂണിസ്റ്റ് സർക്കാരിന്റെയും എതിർപ്പുകളെ തുടർന്ന് അവർക്ക് ഇംപീച്ച്മെന്റ് നേരിടേണ്ടി വന്നു. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് സുശീല കാർക്കി.
Discussion about this post