കിഴക്കൻ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ അതിരൂക്ഷമായ പ്രളയത്തെത്തുടർന്ന് 20 ലക്ഷത്തിലധികം പേരെ വീടുകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. സിന്ധ് പ്രവിശ്യയിൽനിന്ന് 1,50,000 പേരെ ഒഴിപ്പിച്ചതായും ഇനിയും കൂടാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.
കഴിഞ്ഞ ജൂൺ അവസാനം മുതൽ രാജ്യത്തുടനീളം 900ൽ അധികം പേർക്ക് മഴയെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടതായി ഇന്റർനാഷണൽ മെഡിക്കൽ കോർപ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കനത്ത മഴ കാരണം നദികൾ കരകവിഞ്ഞൊഴുകുന്നതാണ് പ്രളയത്തിന് പ്രധാന കാരണമെന്ന് കരുതുന്നു. കാലാവസ്ഥ വ്യതിയാനവും പ്രളയക്കെടുതി രൂക്ഷമാകുന്നതിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
പ്രളയഭീഷണി ഉണ്ടായിട്ടും സ്വത്തുക്കൾ സംരക്ഷിക്കാൻ പല കുടുംബങ്ങളും വീടുകളിൽ തുടരാൻ തീരുമാനിച്ചത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കിയതായി ആരോപണമുയർന്നു. ഗ്രാമീണരെയും അവരുടെ കന്നുകാലികളെയും ബോട്ടുകളിൽ മാറ്റിപ്പാർപ്പിക്കാൻ രക്ഷാപ്രവർത്തകർ നന്നേ പാടുപെട്ടു
Discussion about this post