Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എന്റെ രാഷ്ട്രത്തെ വിഘടിപ്പിക്കാൻ നിശ്ചയിച്ചവരോട് ഒരു സന്ധിയുമില്ല; മുസ്ലിം സഹോദരങ്ങളും, മതതീവ്രവാദികളും അറിയുന്നതിന്, കുറിപ്പുമായി ടിപി സെൻകുമാർ

by Brave India Desk
Sep 16, 2025, 08:06 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

താൻ മുസ്ലിം വിരോധിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തിന് കൃത്യമായ മറുപടി നൽകിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡിജിപി ടിപി സെൻകുമാർ. ജമാ-അത്തെ-ഇസ്ലാമിയ്ക്കു വേണ്ടി മീഡിയ വണ്ണിലിരുന്ന് അതിതീവ്രവാദം വളർത്തുന്ന ദാവൂദിന്, ഞാനും മുസ്ലിങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയണമെങ്കിൽ ഏറ്റവും കുറഞ്ഞത് മാധ്യമം പത്രത്തിനോട് എങ്കിലും അന്വേഷിച്ചാൽ മതി എന്ന് ടി പി സെൻകുമാർ വ്യക്തമാക്കുന്നു. ജം-ഇയത്തുൽ-ഇസ്ഹാനിയ എന്ന തീവ്രവാദ ഗ്രൂപ്പിൻ്റെ ആക്രമണ

കേസുകളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയശേഷമാണ് മുസ്ലീം മതവിഭാഗത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ മറുവശം തനിക്ക് കാണേണ്ടി വന്നതെന്നും സെൻകുമാർ വിശദീകരിച്ചു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Stories you may like

ഒടുവിൽ ട്രംപിനെ തേച്ച് പാകിസ്താനും ; ഇന്ത്യ-പാക് സംഘർഷത്തിൽ മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ നിരസിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഹൈക്കോടതി ; വീണ്ടും വോട്ടെണ്ണാൻ ഉത്തരവ്

ടി പി സെൻകുമാറിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം,

സെൻകുമാറും മുസ്ലീം സമൂഹവും..!!

എനിക്ക് മുസ്ലീം നാമങ്ങൾ കണ്ടാൽ വിദ്വേഷമാണെന്നും മുസ്ലീങ്ങളോട് വലിയ വിരോധ മാണെന്നും പറഞ്ഞ് ചില കമൻ്റുകൾ കാണുകയുണ്ടായി. അത് കണ്ട് തെറ്റിദ്ധരിക്കാനിട യുള്ള മുസ്ലീം സഹോദരങ്ങളും അതുപോലെ ഇത്തരം കമൻ്റുകൾ ഇടുന്ന മതതീവ്രവാദ സ്വഭാവമുള്ളവർ അറിയുന്നതിന് കുറച്ച് കാര്യങ്ങൾ മനസ്സിലാക്കി തരാം. ഇതിൽ ജമാ-അത്തെ-ഇസ്ലാമിയുടെ ദാവൂദ് അടക്കമുള്ളവർ ഉൾപ്പെടും.

1995 ൽ ഞാൻ കൊച്ചി പോലീസ് കമ്മീഷണർ ആയിരുന്ന സമയം മാധ്യമം പത്രത്തിന്റെ കൊച്ചി എഡിഷനിൽ ഒരു കൂട്ടം ആട്, തേക്ക്, മാഞ്ചിയം വിഭാഗക്കാർ കോടതിയിൽ കേസ് കൊടുത്ത് അത് പിടിച്ചെടുത്ത് അടച്ചിട്ടിരിക്കയായിരുന്നു. വ്യക്തിപരമായി നേരിടേണ്ടി വന്ന നിയമപരവും അല്ലാത്തതുമായ ഭീഷണികളെ അവഗണിച്ചുകൊണ്ട് ആട്, തേക്ക്, മാഞ്ചിയം സംഘങ്ങൾക്കെതിരെ ഞാൻ കർശനമായ നിയമനടപടി സ്വീകരിക്കുകയും അതിനെ തുടർന്ന് മാധ്യമം പത്രത്തിനുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാവുകയും ചെയ്തു. ഒരു കാര്യം ശരിയാണ്. ആട്, തേക്ക്, മാഞ്ചിയം പദ്ധതികളെപ്പറ്റി യാതൊരു പരസ്യവും കൊടുക്കാതിരുന്ന ഒരെയൊരു പത്രം മാധ്യമം ആയിരുന്നു എന്നുള്ളത്. ഞാൻ ചെയ്ത സഹായത്തിന് മാധ്യമം ദിനപ്പത്രത്തിലെ സീനിയർ ആയവർ എൻ്റെ അടുത്ത് വന്ന് നന്ദി പറയുകയുണ്ടായി. മാധ്യമം പത്രത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയിട്ടുള്ള നിരവധി പരിപാടികളിൽ ഞാൻ ഭാഗഭാക്കായിട്ടുണ്ട്. ശ്രീ.ഓ.അബ്ദുള്ളയോടൊക്കെ ചോദിക്കുക. എന്തിനേറെ, മാധ്യമത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സിവിൽ സർവ്വീസ് അക്കാദമി കൊണ്ടോട്ടിയിലാണെന്ന് ഓർക്കുന്നു ഉദ്ഘാടനം ചെയ്തത് പോലും ഞാനാണ്. ജമാ-അത്തെ-ഇസ്ലാമിയ്ക്കു വേണ്ടി മീഡിയ വണ്ണിലിരുന്ന് അതിതീവ്രവാദം വളർത്തുന്ന ദാവൂദിനൊക്കെ ഇതേപ്പറ്റി എന്തെങ്കിലും അറിയുമോ?

പോലീസ് ഡിപ്പാർട്ട്മെൻ്റിലും കെഎസ്ആർടിസിയിലും എൻ്റെ കൂടെ ജോലി ചെയ്തിട്ടുളള നിരവധി ഉദ്യോഗസ്ഥർ ഉണ്ട്. അവരിൽ ചിലരെ ഞാൻ പേരെടുത്ത് പറയാം, ജമാൽ എന്ന് വിളിക്കുന്ന ജമാലുദ്ദീൻ കെഎസ്ആർടിസിയിൽ മിക്കവാറും എൻ്റെ നോട്ടുകൾ ടൈപ്പ് ചെയ്ത് തന്നിരുന്ന ഒരാളാണ്. ഞാൻ കെഎസ്ആർടിസി വിട്ട് ട്രാൻസ്പോർട്ട് കമ്മീഷണറായി പോയപ്പോഴും അവിടെ ഒരു റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജിയുടെ കീഴിൽ ഒരു കമ്മീഷൻ ഉണ്ടായപ്പോഴും അതിൻ്റെ നോട്ടുകൾ എടുക്കാൻ ഞാൻ കണ്ടെത്തിയത് ജമാലിനെയായിരുന്നു. ദൗർഭാഗ്യവശാൽ, കൊല്ലത്ത്’ ജിപിഓയുടെ മുൻപിൽ വെച്ചുണ്ടായ വാഹനാപകട ത്തിൽപ്പെട്ട് ജമാലുദ്ദീൻ മരണപ്പെടുകയുണ്ടായി. ജമാൽ ജീവിച്ചിരുന്നപ്പോൾ ഹജ്ജിന് പോകുന്ന കാര്യം എന്നോട് പറഞ്ഞിരുന്നു. ജമാലിൻ്റെ മരണശേഷം ആ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്‌ത്‌ കൊടുക്കാനായി. ആ കുടുംബത്തോട് ചോദിച്ചാൽ മതി. ആ കുടുംബത്തിൽ നിന്നും ചിലർ ഹജ്ജിന് പോവുകയും അവിടെ നിന്നും സംസം വെള്ളവും മറ്റ് പൂജാസാധനങ്ങളും എനിക്ക് കൊണ്ടു വരികയുണ്ടായി. ആ വെള്ളം കുടിക്കുന്നതിനോ ആ പദാർത്ഥങ്ങൾ ഭക്ഷിക്കുന്നതിനോ എനിക്ക് യാതൊരു മടിയുമുണ്ടായില്ല. അതുപോലെ കെഎസ്ആർടിസിയിൽ തന്നെയുണ്ടായിരുന്ന കോട്ടയം ഡിടിഓ ആയി റിട്ടയർ ചെയ്ത ഞാൻ അലി എന്ന് വിളിക്കുന്ന മുഹമ്മദ് അലി. (ഉമ്മൻ ചാണ്ടി സാറിൻ്റെ ഏറ്റവുമടുത്ത ഒരാളാണ് ശ്രീ.അലി) പത്തനംത്തിട്ടയിലെ പ്രധാന മുസ്ലീം പള്ളിയുടെ പ്രസിഡൻറും ആയിരുന്നു. ഇപ്പോഴും ഇടക്കിടെ എന്നെ വിളിക്കയും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കയും ചെയ്യുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹം ഹജ്ജിനു പോകയും ജമാലിന്റെ കുടുംബക്കാർ ചെയ്‌തതുപോലെ സംസം വെള്ളവും മറ്റും എനിക്ക് കൊണ്ടു വരികയും ചെയ്തു. അതും കഴിക്കുന്നതിനും കുടിക്കുന്നതിനും ഞാൻ ഒരു വിഷമവും കാണിച്ചില്ല. അതൊന്നും എൻ്റെ മതവിശ്വാസ പ്രകാരം ഹറാമല്ല.

ഞാൻ പോലിസിൽ ജോലി ചെയ്തിടത്തോളം കാലം എൻ്റെ കൂടെ ജോലി ചെയ്തവരിൽ എനിക്ക് ഏറ്റവും മിടുക്കരും ഇഷ്‌ടപ്പെട്ടവരുമായിരുന്ന ഓഫിസർമാരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് മുസ്ലീം മതവിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. ഇതിന്റെ ഒരു ചെറിയ ലിസ്റ്റ് ‘പറയാൻ ബാക്കിവെച്ചത്’ എന്ന എന്റെ പുസ്തകത്തിൽ ലഭ്യമാണ്. മുസ്ലീം വിഭാഗത്തിൽ നിന്നുള്ള ഇത്തരം മിടുമിടുക്കരായ ഓഫീസർമാർക്കും ആകെ പ്രസിഡന്റിന്റെ പത്ത് പോലീസ് മെഡലുകൾ ഉണ്ടായിരുന്നതിൽ അഞ്ച് എണ്ണവും നിർദ്ദേശിച്ച് അവർക്ക് ലഭ്യമാക്കുവാൻ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എന്നെ ബന്ധപ്പെടുന്ന മുസ്ലീം
മതവിഭാഗത്തിൽപ്പെട്ട റിട്ടയർ ചെയ്‌തതും അല്ലാത്തതുമായ നിരവധി ഓഫീസർമാർ ഇപ്പോഴുമുണ്ട്.

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഞാൻ സൂചിപ്പിച്ചത്’ എനിക്ക് മുസ്ലീം വിഭാഗത്തോട് യാതൊരു വിദ്വേഷവും ഇല്ലെന്നും മറിച്ച്, സാധാരണയിൽ കവിഞ്ഞ വിധത്തിൽ അവരുമായി നല്ല ബന്ധം ഉണ്ടായിരുന്നെന്നും ഇപ്പോഴും ആ ബന്ധം നിലനിർത്തുന്നവർ ഉണ്ടെന്നും അറിയിക്കാനാണ്. ഇത് പലരെയും അറിയാനും അറിയിക്കാനുമുള്ളതാണ്.

പക്ഷേ, 1996 ൽ ഞാൻ ക്രൈംബ്രാഞ്ച് ഡിഐജിയായി ചാർജ്’ എടുത്തശേഷം പ്രത്യേകിച്ചും ജം-ഇയത്തുൽ-ഇസ്ഹാനിയ എന്ന തീവ്രവാദ ഗ്രൂപ്പിൻ്റെ ആക്രമണ
കേസുകളെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയശേഷം മുസ്ലീം മതവിഭാഗത്തിലെ ഒരു പ്രത്യേക വിഭാഗത്തിന്റെ മറുവശവും എനിക്ക് കാണുവാനിടയായി. ഈ അന്വേഷണസംഘത്തിൽ ഇപ്പോൾ മന്ത്രിയായിരിക്കുന്ന ശ്രീ.മുഹമ്മദ് റിയാസിൻ്റെ പിതാവ് ശ്രി.അബ്‌ദുൾ ഖാദറും ഡിവൈഎസ്‌പി എന്ന നിലയിൽ എൻ്റെ ടീമിലുണ്ടായിരുന്നു. അതിനുശേഷവും ഇത്തരം കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്നതിനും ഒരു ‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന ലക്ഷ്യവുമായി നടക്കുന്ന പലരെപ്പറ്റിയും ധാരാളം അറിവുകൾ കിട്ടി. അതിനുവേണ്ടി ‘താക്കിയ’ (വഞ്ചന) ഉപയോഗിക്കാനും, അർദ്ധ രാത്രിയ്ക്കുശേഷം പോലും പരിശീലനവും മറ്റും കൊടുക്കുന്നതിനും ഉള്ള നടപടികളെപ്പറ്റി അറിഞ്ഞുകൊണ്ടിരുന്നു. ജം-ഇയത്തുൽ-ഇസ്ഹാനിയ എന്ന തീവ്രവാദ സംഘം ചെയ്ത ആറ് കൊലപാതകങ്ങളും മറ്റ് കേസുകളും ഞങ്ങൾ കണ്ടുപിടിക്കയും അതിൽ മിക്കവാറും എല്ലാ കേസുകളും 2018, 2019 കാലഘട്ടങ്ങളിൽ ശിക്ഷിക്കപ്പെടുകയും ചെയ്‌തു. സുന്നി ടൈഗർ ഫോഴ്സ‌ിൽ നിന്നും രൂപം കൊണ്ട ജം-ഇയത്തുൽ-ഇസ്ഹാനിയയുടെ സെയ്ത‌ലവി @ അൻവാരി എന്ന ആളുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ ആദ്യകുറ്റകൃത്യമാണ് ചേകന്നൂർ മൗലവിക്കെതിരെ നടന്നത്. ചേകന്നൂർ മൗലവിയുടെ കേസ് ആ സമയം സിബിഐയ്ക്ക് കൈമാറിയിരുന്നതിനാൽ ഞങ്ങൾക്ക് ലഭിച്ചിരുന്ന വിവരങ്ങൾ സിബിഐയെ അറിയിക്കയാണുണ്ടായത്.

അതുപോലെ അവർ ചെയ്‌ത രണ്ടാമത്തെ കൊലപാതകം ഗുരുവായൂരിലെ ഒരു സുനിൽകുമാറിൻ്റെതായിരുന്നു. ദളിത് വിഭാഗത്തിൽപ്പെട്ട ഒരാൾ. പാലക്കാട്ട് മോഹനചന്ദ്രൻ എന്നയാളുടെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന സമയം സുനിൽകുമാറിനെ വധിച്ചത് ഈ സംഘം തന്നെയായിരുന്നുവെന്ന് വിവരം ലഭിച്ചു. എന്നാൽ അതിനു മുൻപേ സുനിൽകുമാറിന്റെ കൊലപാതക കേസിൽ നാല് സിപിഎംകാരെ പ്രതിയാക്കി ലോക്കൽ പോലീസ് ചാർജ് കൊടുക്കയും ജില്ലാ കോടതി അവരെ ശിക്ഷിക്കയും അവരുടെ അപ്പീൽ ഹൈക്കോടതിയിൽ ആയിരിക്കുകയുമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഈ വിവരങ്ങൾ എൻ മേധാവികൾ വഴി സർക്കാരിനെയും അഡ്വക്കേറ്റ് ജനറലിനെയും അറിയിച്ചിരുന്നു. ഏതാ യാലും അപ്പീലിൽ ഈ നാല് സിപിഎംകാരെയും വെറുതെ വിടുകയും അവരിപ്പോൾ ഇതിനെപ്പറ്റി പുനരന്വേഷണം നടത്തുന്നതിന് ഉത്തരവ് വാങ്ങുകയും അത് ഇപ്പോഴും നടന്നുകൊണ്ടി രിക്കുകയുമാണ് എന്നാണ് എന്റെ അറിവ്.

1986 ൽ ഞാൻ തലശ്ശേരി എഎസ്‌പി ആയിരുന്നപ്പോൾ നബിദിനം നടത്തുന്നതിനെപ്പ റ്റിയും, മാഹി ന്യൂ മാർക്കറ്റിൽ മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ അരിവിതരണം നടത്തുന്നതിനെപ്പ റ്റിയും ആർഎസ്എസ്സുമായി തർക്കമുണ്ടാകുകയും അതിൽ കൃത്യമായി ഇടപ്പെട്ട് ഹൈന്ദവ ആഘോഷങ്ങളിൽ അവർക്ക് ലഭിക്കുന്ന പരിഗണന മുസ്ലീം വിഭാഗത്തിനും ലഭിക്കണം എന്ന് നിർബ്ബന്ധിച്ച് അവിടുത്തെ അരിവിതരണം എൻ്റെ കൂടി സംരക്ഷണയിൽ നടത്തിക്കൊടുത്ത താണ്. അതിനെ തുടർന്ന് എനിക്കെതിരെ അവർ ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്യുകയും ജില്ലാ കോടതിയിൽ നിന്നും സമാധാന കമ്മിറ്റിയിൽ പങ്കെടുക്കുക എന്നത് പോലീസിന്റെ ജോലിയുടെ ഭാഗമല്ല എന്ന വിഷയത്തിൽ എനിക്കെതിരെ എടുത്ത കേസ് തുടർന്നു കൊള്ളുവാൻ അനുവാദം നൽകുകയും ചെയ്തു. ഇത് 1988 ജൂൺ മാസത്തിലാ യിരുന്നു. തുടർന്ന് ഞാൻ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ പോകുകയും ആ കേസ് റദ്ദാക്കുകയും ചെയ്‌തു. ഇങ്ങനെയൊക്കെയുള്ള സെൻകുമാർ എന്തുകൊണ്ട് ഇപ്പോൾ ഒരു ഹിന്ദുത്വവാദി ആയിരിക്കുന്നു? ഈ രാജ്യം ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആക്കുന്നതിന് ശക്തമായ പ്രവർത്തനങ്ങൾ ഇൻഡ്യയിലും വിദേശത്തും കേന്ദ്രീകരിച്ച് നടത്തുന്ന കാര്യം ഞാൻ മനസ്സി ലാക്കിയതാണ്. അതിൻ്റെ ഒരു ഭാഗമായി ജനസംഖ്യ വർദ്ധനവ് ഉണ്ടാക്കുന്നതിന് നടപടികൾ വേണമെന്ന് സെയ്‌തലവി @ അൻവാരി എന്നയാളുടെ തൃശ്ശൂരിലെ ഓഫീസിൽ രേഖകൾ ഉണ്ടാ യിരുന്നതാണ്. അതിൻ്റെ ഭാഗമായി തന്നെ അന്യമതങ്ങളിലെ കഴിയുന്നത്ര പെൺകുട്ടികളെ മതംമാറ്റി മുസ്ലീമുകൾ ആക്കണമെന്നും, അതേസമയം, മുസ്ലീം സ്ത്രീകളുമായി ഏതെങ്കിലും വിധത്തിൽ ബന്ധമുള്ള അന്യമതക്കാരായ പുരുഷന്മാരെ ഇല്ലാതാക്കണമെന്നും അവർ തീരുമാ നിച്ചിരുന്നു. വാസ്ത‌വത്തിൽ മണി, താമി, രാജേഷ്, മോഹനചന്ദ്രൻ, സുനിൽകുമാർ തുടങ്ങി ഉളളവരുടെ കൊലപാതകങ്ങൾ ഇതുമായി ബന്ധപ്പെട്ടായിരുന്നു. അക്കാലത്തിനു മുൻപായി തന്നെയാണ് സിനിമാ തിയറ്ററുകൾ കത്തിക്കുന്ന സംഭവങ്ങൾ മലബാർ പ്രദേശങ്ങളിൽ വ്യാപകമായി ഉണ്ടായിരുന്നത്. അതുപോലെ മുസ്ലീം വിവാഹങ്ങളിൽ വീഡിയോ ഉപയോഗിക്കു ന്നതിനുപോലും ഒരു വിഭാഗം വിലക്ക് ഏർപ്പെടുത്തിയിരുന്നു.

പുരം മുസ്ലീം ജനസംഖ്യയിൽ വലിയൊരു വിഭാഗം ഇതിൻ്റെയൊന്നും ഭാഗമായിരുന്നി ല്ലെങ്കിലും അവഗണിക്കാനാകാത്ത ഒരു വിഭാഗം ഇത്തരം പ്രവർത്തനങ്ങളിൽ എതിർപ്പ് പ്രകടി പ്പിക്കാതെ ഇവരെ പിന്താങ്ങുന്നതും മനസ്സിലാക്കാവുന്നതായിരുന്നു. സിമിയുടെയും, നാദാ ഡിഫൻസ് ഫോഴ്സ‌ിന്റെയും, നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ടിൻ്റെയും, ഐഎസ്എസ്സിൻ്റെയും, പിഡിപിയുടെയും, പിഎഫ്ഐയുടെയും പ്രവർത്തനങ്ങൾ, അവരുടെ രഹസ്യമായ പ്രവർത്തനങ്ങൾ നന്നായി അറിയാൻ പറ്റിയിട്ടുള്ള ഒരാളാണ് ഞാൻ. മറ്റ് സമൂഹ ങ്ങളിൽ സ്വാധീനം ഉണ്ടെന്ന് കരുതുന്നവരുടെയും, അങ്ങനെ വളർച്ച പ്രാപിക്കാൻ സാധ്യതയു ണ്ടെന്ന് കരുതുന്നവരെയും ഇല്ലാതാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ ഏറെയുണ്ട്. എന്തിനേറെ, മൂവാറ്റുപുഴ ന്യൂമാൻ കോളജിലെ ജോസഫ് സാറിൻ്റെ കൈയ്യും കാലും വെട്ടിയ സംഘത്തിലെ ചില പ്രതികളെ തെരെഞ്ഞെടുപ്പിൽ ജയിപ്പിച്ചെടുക്കാൻ പോലുമുള്ള പിന്തുണ അവർക്കുണ്ടായിരുന്നു. മാത്രമല്ല, ഇൻഡ്യൻ ദേശീയതയോടുള്ള എതിർപ്പും, വിദേശത്തെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും വളരെ വ്യക്തമായിരുന്നു. ഒരു ജനാധിപത്യ രാജ്യ ത്തിൽ വോട്ടുകളാണ് ഭരണാധികാരികളെ തെരെഞ്ഞെടുക്കുന്നത്. ആ വിധത്തിൽ വന്ന ജനസംഖ്യാ വർദ്ധനവ് 1971 വരെ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്‌തമായി ഒരു വിഭാഗ ത്തിൽ നിന്നുമാത്രം ഉണ്ടാകുന്നത് സ്ഥിതിവിവര കണക്കിൻ്റെ അടിസ്ഥാനത്തിൽ തന്നെ കാണാവുന്നതായിരുന്നു. കുട്ടികളെ ഉണ്ടാക്കാൻ കഴിവില്ലാഞ്ഞിട്ടല്ല, ഹിന്ദുവും ക്രിസ്ത്യാനിയും കുട്ടികളെ കൂടുതലായി ഉല്‌പാദിപ്പിക്കാതിരുന്നത്. ഇപ്പോഴും ആ സ്വഭാവം തുടരുന്നത് അതൊരു ദേശീയ നയത്തിൻ്റെ ഭാഗമായി ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയപ്പോൾ അതി നുവേണ്ടി എടുത്ത അവരുടെ സ്വാഭാവികമായ നടപടി ആയിരുന്നു. അപൂർവ്വമായി മുസ്ലീം വിഭാഗത്തിലും ഇത്തരത്തിൽ ചെയ്യുന്ന കുറെപ്പേർ ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ, രാഷ്ട്ര ത്തിന്റെ ഭദ്രതക്കെതിരായും, രാഷ്ട്രത്തിൻ്റെ അഖണ്ഡതക്കെതിരായും ഭാരതത്തിന്റെ സംസ്ക്കാരത്തിനെതിരായും തീവ്രമായി പ്രവർത്തിക്കുന്ന, അതിനുവേണ്ടി എന്തും ചെയ്യും എന്ന ഒരു വിഭാഗത്തോട് സന്ധി ചെയ്യാനാകില്ല.

ഹിന്ദുക്കൾക്ക് മുപ്പത്തിമുക്കോടി ദേവതകൾ ഉണ്ടെന്നാണ് സാമാന്യജനം പറയുന്നത്. എന്നാൽ ആദ്യ ഗ്രന്ഥമായി കണക്കാക്കുന്ന ഋഗ്വേദത്തിൽ പറയുന്നത്, “ഏകം സത് വിപ്രാ ബഹുധാ വദന്തി” എന്നതാണ്. ‘സത്യം ഒന്നേയുള്ളൂ, അത് പണ്ഡിതന്മാർ പല രിതിയിൽ വ്യാഖ്യാനിക്കുന്നതായി കാണുന്നു’ എന്നതാണ് ഇതിനർത്ഥം. സ്‌കന്ദപുരാണത്തിൽ പാർവ്വതി ദേവി മഹാദേവനോട് ചോദിക്കുന്ന ഒരു കാര്യമുണ്ട്. മഹാദേവനായ അങ്ങ്’ എപ്പോഴും ധ്യാന നിരതനാണ്. അങ്ങ് ആരെയാണ് ധ്യാനിക്കുന്നത്? ഇതിന് മറുപടിയായി മഹാദേവൻ നൽകിയത്, “ഗുരുർ ബ്രഹ്മ, ഗുരുർ വിഷ്‌ണു, ഗുരുർ ദേവോ മഹേശ്വരാ, ഗുരു സാക്ഷാത് പര ബ്രഹ്മം തമൈ ശ്രീ ഗുരു വേ നമഃ” എന്നതാണ്. അതായത്, പരബ്രഹ്മമാണ് പരമമായ സത്യം. ആ ബ്രഹ്മത്തെയാണ് ധ്യാനിക്കുന്നത് എന്നതാണ്.

ഹിന്ദു മതത്തിലെ അല്ലെങ്കിൽ സനാതന ധർമ്മത്തിലെ സഹസ്രാബ്‌ദങ്ങൾ പഴക്കമുള്ള ദർശനങ്ങൾ എല്ലാംതന്നെ ഋഷിപ്രോക്തങ്ങളാണ്. ഋഷിമാർ തപസ്സിലൂടെയും ധ്യാനത്തിലൂ ടെയും പ്രകൃതിയെ വീക്ഷിച്ചും പ്രപഞ്ചത്തെ വീക്ഷിച്ചും മനസ്സിലാക്കിയ അറിവ് ശ്രുതികളായി ശിഷ്യർക്ക് പറഞ്ഞു കൊടുത്തു. അതിൽ നിന്നും ഉരുത്തിരിഞ്ഞവയാണ് ഭാരതത്തിന്റെ സംസ്ക്കാരത്തിൻ്റെ അടിത്തറയായ സനാതന ധർമ്മം. തീർച്ചയായും കാലപ്രവാഹത്തിൽ അതിൽ പിന്നീട് അവിശുദ്ധമായത് പലതും കൂട്ടിച്ചേർത്തിട്ടുണ്ടായിരിക്കാം. പൂജനീയ ചട്ടമ്പി സ്വാമികൾ പറഞ്ഞിട്ടുള്ളതുപോലെ ‘ദുഷ്ട്‌ടപണ്ഡിത പ്രഭുക്കൾ ചേർത്ത നിന്ദ്യ വസ്തുക്കൾ’ അതിൽ എത്തപ്പെട്ടിട്ടുണ്ട്. അതിൻ്റെ ഫലമാണ് ജാതീയമായ മറ്റ് അനാചാരങ്ങളും. ഇപ്പോൾ പലരും മനുസ്‌മൃതിയെക്കുറിച്ച് പറയാറുണ്ടല്ലോ. ഇപ്പോൾ ലഭ്യമായ മനുസ്‌മൃതി ഏതെങ്കിലും ഒരു മനു എഴുതിയിട്ടുളളതല്ല. പലർ ചേർന്ന് പല കാലഘട്ടങ്ങളിലായി വന്നിട്ടുള്ളതാണ്. അതിൽ പറയുന്ന ‘ന: സ്ത്രീ സ്വാതന്ത്ര്യമർഹതി:’ എന്ന വരിയാണ് സനാതന വിരോധികൾ ഉദ്ഘോഷിക്കുന്നത്. എന്നാൽ സ്ത്രീയെ പൂജിക്കാത്തിടം ഒരു കാരണവശാലും ഈശ്വരാനു ഗ്രഹം ഉള്ളതായിരിക്കില്ല എന്നുകൂടി അതിൽ പറയുന്നുണ്ട്. ആ കാലഘട്ടത്തിൽ സ്ത്രീ പുത്രി യായിരിക്കുമ്പോൾ പിതാവിൻ്റെയും, യുവതി ആയിരിക്കുമ്പോൾ ഭർത്താവിന്റെയും, വാർദ്ധക്യത്തിൽ മകൻ്റെയും സംരക്ഷണയിൽ കഴിയണം എന്നതായിരുന്നുവല്ലോ മനുസ്‌മ തിയിൽ ചൂണ്ടിക്കാണിക്കുന്ന വലിയ തെറ്റ്. വാസ്തവത്തിൽ ഇപ്പോഴും ഈ സമ്പ്രദായത്തെ പിന്തുടരുന്ന വലിയ മതവിഭാഗങ്ങളിലെല്ലാം ഇതിൽ കൂടി കർശനമായി, സ്ത്രികളെ നിയന്ത്രി ക്കുന്ന അഫ്ഘാനിസ്ഥാൻ പോലുള്ള രാജ്യങ്ങളെ നോക്കൂ.

മുകളിൽ പറഞ്ഞതുപോലെ ഹൈന്ദവ ദർശനങ്ങളെല്ലാം ഋഷിപ്രോക്തങ്ങളായതു കൊണ്ട് കാലാന്തരേണ അതിൽ തെറ്റുകളും നിന്ദ്യ വസ്തു‌ക്കളും കലർന്നിട്ടുണ്ടെങ്കിൽ അവയെ കളയാനായി ഹിന്ദു മതത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല. കാരണം, അവ യൊന്നും ഏതെങ്കിലും ദൈവങ്ങൾ നേരിട്ട് നൽകിയിട്ടുള്ള കല്പനകളല്ല. ലോകാവസാനം നിലനിൽക്കേണ്ട അല്ലെങ്കിൽ നിലനിർത്തേണ്ട ഉത്തരവാദിത്വവും ഹിന്ദുക്കൾക്കില്ല. അങ്ങനെ സനാതന ധർമ്മത്തിൽ ചേർന്ന അവിശുദ്ധമായ വസ്‌തുക്കളെയും നിന്ദ്യമായ വരെ വസ്തുക്കളെയും എടുത്തു മാറ്റി സനാതന ധർമ്മത്തെ ശുദ്ധീകരിച്ച മഹാത്മാക്കളാണ് ശ്രീനാരായണ ഗുരുദേവനും, ചട്ടമ്പി സ്വാമികളും, മഹാത്മ അയ്യൻകാളിയും മറ്റും. അത്തരം മാറ്റങ്ങൾക്ക് തീർച്ചയായും പഴയ ദുരാചാരങ്ങൾ വെച്ചിരുന്നവരുടെ, അതിൽ നിന്നും നേട്ടങ്ങൾ എടുത്തിരുന്നവരുടെ രൂക്ഷമായ എതിർപ്പുകളും ഉണ്ടായിരുന്നു എന്നത് വസ്തുത യാണ്.

ഹൈന്ദവ ഗ്രന്ഥങ്ങളെക്കാൾ ഞാൻ ഏറെ വായിച്ചിട്ടുള്ളത് ഖുറാൻ എന്ന മുസ്ലീം മതത്തിന്റെ പരിശുദ്ധ ഗ്രന്ഥമാണ്. അറബിയിൽ നിന്നും ഇംഗ്ലീഷിലേയ്ക്കും മലയാളത്തി ലേയ്ക്കും പരിഭാഷപ്പെടുത്തിയ ഖുറാൻ ഞാൻ പലവട്ടം വായിച്ചിട്ടുണ്ട്. അതിലെ ഇരുന്നൂറില ധികം ആയത്തുകൾ വാസ്തവത്തിൽ എനിക്ക് ഭയം ഉളവാക്കുന്നവയാണ്. അത്തരം കാര്യ ങ്ങൾ എങ്ങനെയാണ് സ്വീകരിക്കാനാവുക? ഇതേപ്പോലെ ബൈബിളും ഞാൻ വായിച്ചിട്ടുണ്ട്. മിക്കവാറും തൊണ്ണൂറ് ശതമാനത്തിലേറെ റോമൻ കാത്തലിക് വിഭാഗക്കാരുണ്ടായിരുന്ന ഒരു സ്ഥലത്താണ് ഞാൻ ജനിച്ചു വളർന്നത്. കുട്ടിയായിരിക്കുമ്പോൾ അവരോടൊത്ത് പുൽക്കൂട് ഉണ്ടാക്കുന്നതിനും പള്ളിപ്പെരുന്നാളിനും മറ്റും ധാരാളമായി പങ്കെടുത്തിരുന്നു. എന്നാൽ ഓണത്തിന് തൃക്കാക്കര അപ്പനെ വെയ്ക്കുന്നതിനോ അതുപോലുള്ള മറ്റ് കാര്യങ്ങളിലേയ്ക്ക് എന്റെ കൂട്ടുകാരായിരുന്നവർ വരാറുണ്ടായിരുന്നില്ലാ എന്നത് ഞാൻ ശ്രദ്ധിക്കാറു പോലുമി ല്ലായിരുന്നു. പ്രൈമറി ക്ലാസ്സിലും, ഹൈസ്ക്കൂളിലും, ഡിഗ്രിതലം വരെയും ക്രിസ്ത്യൻ സ്‌കൂളുകളിലും കോളെജിലുമാണ് ഞാൻ പഠിച്ചു വളർന്നത്. അവർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെ കണ്ടാണ് ഞാൻ വളർന്നിട്ടുള്ളത്. എന്നാൽ പിന്നീട് പലപ്പോഴായി അവരിലെ ചില വിഭാഗങ്ങൾ ദാരിദ്ര്യത്തെയും മറ്റ് ദുസ്ഥിതികളെയും സേവനത്തിൻ്റെ ഭാഗമായി പരിഹ രിച്ച് അത് മതംമാറ്റത്തിനുള്ള ഒരു ഉപാധിയായി വളർത്തുന്നവരെയും ഞാൻ കണ്ടു. മുസ്ലീം മത വിഭാഗത്തിൽ ‘ക്രിപ്റ്റോ മുസ്ലീംസ്’ ആരുമുണ്ടായിരിക്കാനിടയില്ല. മുസ്ലീം മത വിഭാഗ ത്തിൽ എത്രയോ ഉപവിഭാഗങ്ങളും പരസ്‌പരം മോസ്‌കുകളിൽ കയറാത്തവരും ഉണ്ട്’ എന്ന് എനിക്ക് അറിയാവുന്നതാണ്. ഉദാ; തങ്ങൾ വിഭാഗത്തിൽപ്പെട്ട ഒരാൾ ഓസ്സാൻ വിഭാഗത്തി ൽപ്പെട്ട മറ്റൊരാളെ വിവാഹം കഴിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.

ഇതുപോലെ തന്നെ ക്രിസ്ത്യൻ മതത്തിലേയ്ക്ക് മതം മാറിയ ഹിന്ദു മതത്തിലെ അവശ വിഭാഗത്തിൽപ്പെട്ടവർക്ക് മതം മാറ്റം കൊണ്ട് ഭൗതികമായ ചെറിയ നേട്ടങ്ങൾ ഉണ്ടായ തൊഴിച്ചാൽ കാര്യമായ മറ്റ് പരിഗണനകൾ ലഭിക്കുന്നില്ലായെന്ന് കാണാം. അതുകൊണ്ടാണ് ദളിത് ക്രിസ്ത്യാനികൾക്ക് സംവരണം വേണം എന്ന വാദം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും തന്നെ ഉയരുന്നത്. പുലയപള്ളിയും പറയപള്ളിയും ഒക്കെ ഉണ്ടായത് മതം മാറിയിട്ടും തുല്യത ലഭിച്ചില്ല എന്നതിൻ്റെ ഉദാഹരണമാണ്. എന്തിനേറെ പറയുന്നു, 2018 ൽ ഉണ്ടായ പ്രളയ ത്തിൽ ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്കൻ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരു മിച്ച് താമസിച്ച് ഭക്ഷണം കഴിക്കില്ല എന്നുപോലും നിർബന്ധം പിടിച്ച സന്ദർഭങ്ങൾ ഈ അടുത്ത കാലത്താണല്ലോ ഉണ്ടായത്. മതം മാറുന്നതും, പ്രചരിപ്പിക്കുന്നതും, വിശ്വസിക്കുന്നതുമെല്ലാം ഭരണഘടന നൽകിയിട്ടുളള അടിസ്ഥാന അവകാശങ്ങളാണ്. എന്നാൽ ദാരിദ്ര്യത്തെ ചൂഷണം ചെയ്ത‌്, വഞ്ചനാപൂർവ്വം മതം മാറ്റുന്നത് ശരിയല്ല. ആത്മീയതയുടെ അടിസ്ഥാനത്തിൽ പഠിച്ചുണ്ടാക്കുന്ന വിശ്വാസത്തിൻ്റെ പേരിൽ മതം മാറുന്നത് മനസ്സിലാക്കാം. പക്ഷേ, ‘ലൗജിഹാദ്’ പോലെ അല്ലെങ്കിൽ ‘കൺവേർഷൻ ജിഹാദ്’ പോലെ അതുമല്ലെങ്കിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൻ്റെ പേരിലോ മറ്റ് സേവനങ്ങളുടെ പേരിലോ മതം മാറ്റുന്നത് ശരി യായ നടപടിയല്ല. ക്രിസ്ത്യൻ സമുദായങ്ങളിലേയ്ക്ക് ഇത്തരത്തിൽ മാറിയ വലിയൊരു ജന വിഭാഗം ഇപ്പോഴും രേഖകളിൽ ഹിന്ദുക്കളായി തുടരുകയും എസ് സി/ഓബിസി തുടങ്ങിയ അവ കാശങ്ങൾ എടുക്കയും ചെയ്യുന്നുണ്ട്. ഇതിനെയൊക്കെ നിയന്ത്രിക്കാനാണ് പതിമൂന്നോളം സംസ്ഥാനങ്ങളിൽ മതംമാറ്റ നിയന്ത്രണ നിയമങ്ങൾ വന്നിട്ടുള്ളത്. ലോകത്തിലെ 122 ക്രിസ്ത്യൻ രാജ്യങ്ങളും 57 ഇസ്ലാമിക് രാജ്യങ്ങളുമാണുള്ളത്. പഴയ കണക്കാണിത്, ഇപ്പോൾ മാറിയിട്ടുണ്ടായേക്കാം. പക്ഷേ, ഒരു ഹിന്ദുരാഷ്ട്രം പോലുമില്ല.

അദ്വൈത ദർശനത്തിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും ഈശ്വരനും, ഈശ്വരന്റെ സൃഷ്ട്ടികളും ഒന്നിന്റെ തന്നെ ഭാഗമാണ്. ഉദാ; ബ്രഹ്മത്തിൻ്റെ തന്നെ ഭാഗമാണ് സകല ജീവി കളും ചരാചരങ്ങളും. പക്ഷേ, മനുഷ്യനെപ്പോലുള്ള ജീവികൾക്ക് പ്രത്യേകമായ ബുദ്ധി ശക്തിയും കാര്യങ്ങൾ തെരെഞ്ഞെടുക്കുന്നതിനുള്ള അവബോധവും ലഭിച്ചിട്ടുണ്ട്. ചിലർ ചോദിച്ചേക്കാം, ബ്രഹ്മത്തിൻ്റെ ഭാഗമാണെങ്കിൽ പിന്നെ എങ്ങനെ മരണവും പുനർജന്മവും ഉണ്ടാകുന്നുവെന്ന്? ശ്രീ. പിണറായി വിജയൻ സിപിഎം പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ തിരുവനന്തപുരത്തുള്ള ശംഖുമുഖത്ത് വെച്ച് നടത്തിയ പ്രസംഗത്തിൽ സഖാവ് വി.എസ് അച്ചുതാനന്ദനെ പരാമർശിച്ചു കൊണ്ട് നടത്തിയ ഒരു പ്രസംഗമുണ്ട്. അത് ഇങ്ങനെയണ്. “കടലിൽ ആയിരിക്കുമ്പോൾ അവിടെ ഓളങ്ങൾ ഉണ്ട്. – എന്നാൽ ആ വെള്ളം ഒരു ബക്കറ്റിൽ എടുത്ത് വെച്ചാൽ ആ വെളളത്തിന് ഓളങ്ങൾ ഉണ്ടാക്കാനാകില്ല. കടലിലെ വെളളത്തോട് ചേർന്ന് നിൽക്കുമ്പോൾ മാത്രമാണ് ബക്കറ്റിലെ വെളളത്തിന് ഓളമുണ്ടാവുക’ എന്ന്. അറിയാതെ വി എസിനെ ഉദ്ദേശിച്ച് പറഞ്ഞതാണെങ്കിലും ഇതിൽ വലിയൊരു അദ്വൈത തത്വം അടങ്ങിയിരിക്കുന്നു. ബക്കറ്റിലെ വെള്ളം പോലെയാണ്’ എല്ലാ ചരാചരങ്ങളും. കടൽ വെള്ളം അവയുടെ ഭാഗമാണെങ്കിലും അവയൊന്നും കടലല്ല. ആ കടലിലേയ്ക്ക് എത്തി ച്ചേർന്ന് ആ കടൽ വെള്ളവുമായി ലയിക്കുന്നതിനെയാണ് സനാതനധർമ്മ വിശ്വാസപ്രകാരം മോക്ഷം ലഭിക്കുക എന്ന് പറയുന്നത്. അങ്ങനെ പരബ്രഹ്മത്തിൻ്റെ ഭാഗമായ പുനർജന്മങ്ങളല്ല, ഒരു പരമമായ സത്യത്തിൽ ലയിച്ചു കഴിയുന്ന അവസ്ഥയിൽ എത്താനാണ് ഹൈന്ദവർ ആത്മ ജ്ഞാനം നേടുന്നത്. “നീയല്ലോ സൃഷ്ട്‌ടിയും സൃഷ്ട്‌ടാവായതും, സൃഷ്ടിജാലവും നീയല്ലോ ദൈവമേ, സൃഷ്ട്ടിക്കുള്ള സാമഗ്രിയായതും” എന്ന് എഴുതിയ ശ്രീനാരായണ ഗുരുദേവൻ ഈ അദ്വൈത തത്വത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.

സെമറ്റിക് മതങ്ങളിൽ സൃഷ്‌ടാവും സൃഷ്‌ടിയും വ്യത്യസ്‌തങ്ങളാണ്. അവിടെ ഒരു യജ മാന-ദാസ ബന്ധമാണ് നിലനില്ക്കുന്നത്. യജമാനനെ പ്രീതിപ്പെടുത്തുക എന്നത് ദാസന്റെ പ്രധാന ചുമതലയാണ്. അതിനായി യജമാനൻ നേരിട്ട് നൽകിയിട്ടുണ്ട്’ എന്ന് പറയുന്ന നിർദ്ദേശങ്ങളെ അക്ഷരംപ്രതി അനുസരിക്കാൻ കാലഭേദമില്ലാതെ അനുസരിക്കാൻ അവരിൽ വലിയൊരു വിഭാഗം എപ്പോഴും തയ്യാറാണ്. ഇതാണ് അദ്വൈതത്തിൽ വിശ്വസിക്കുന്ന സനാ തന ധർമ്മവും, ദ്വൈതത്തിൽ വിശ്വസിക്കുന്ന സെമറ്റിക് മതങ്ങളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം. സനാതന ധർമ്മത്തിൽ അവരുടെ ദർശനം അനുസരിച്ച് ചരിത്രപരമായി വന്ന പല കാര്യങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറ്റപ്പെട്ടിട്ടുണ്ട്. അതിന് യാതൊരു തടസ്സവുമില്ല. സൃഷ്ട്‌ടിയും സൃഷ്ട്‌ടാവും രണ്ട് തരത്തിലാണ് നിലനില്ക്കുന്നത്. യജമാനൻ നൽകിയിട്ടുളള കല്‌പനകൾ അതേപ്പടി നടപ്പാക്കാനുള്ളതാണെന്ന് പറയുന്ന സെമറ്റിക് മതങ്ങളിൽ മതദർശനപരമായ മാറ്റങ്ങൾ ഉണ്ടാകാത്തത്. നൂറ്റാണ്ടുകൾ മുൻപുള്ള സമ്പ്രദായങ്ങൾ തുടരണമെന്ന് നിർബന്ധം പിടിക്കുന്നതും. അതുകൊണ്ടാണ് മതേതരത്വം നിലനിർത്തുവാ നുള്ള ഉത്തരവാദിത്വം ഹിന്ദുവിൽ മാത്രമായി അടിച്ചേല്പിക്കപ്പെടുന്നത്. ഹിന്ദുവിന് ഒന്നോ രണ്ടോ – ദൈവങ്ങൾ കൂടി വന്നാലും സ്വീകരിക്കാൻ യാതൊരു വിമുഖതയും ഉണ്ടാവില്ല. എന്നാൽ ഹിന്ദുവിന്റെ ദർശനങ്ങൾ സ്വീകരിക്കാൻ എത്ര സെമറ്റിക് മതങ്ങൾ തയ്യാറാകും? അതിന് ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ? ഇതേപ്പറ്റിയൊന്നും ഞാനി പ്പോൾ കൂടുതൽ ഒന്നും പറയുന്നില്ല.

ശ്രീനാരായണ ഗുരുദേവൻ ആരെയും മതംമാറ്റിയിട്ടില്ല. മതം മാറാനെത്തിയ ഇസ്ലാം മതവിശ്വാസിയെയും സായിപ്പിനോടുമൊക്കെ 2000 2080015 ആവശ്യമില്ല എന്നാണ്’ അറിയിച്ചത്. അതുപോലെ ഗുരുദേവൻ ജനിച്ച മതം മാറി മറ്റൊരു മതവും സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ ചില നൂറ്റാണ്ടുകളിൽ നവോത്ഥാനത്തിൻ്റെയും നവീകരണത്തിൻ്റെയും സമയത്തിനുശേഷം യൂറോപ്യൻ രാജ്യങ്ങൾ കോളനികൾ ഉണ്ടാക്കുകയും അവിടെ നിന്നും പലപ്പോഴും അടിമകളായി മനുഷ്യരെ ചങ്ങലക്കിട്ട് യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും കൊണ്ടുപോകയും അവരെ ക്രൂരമായി മർദ്ദിച്ച് തങ്ങളുടെ രാഷ്ട്രങ്ങൾ കെട്ടിപ്പെടുക്കയും ചെയ്ത‌ കാര്യം എല്ലാവരും ഓർക്കേണ്ടതാണ്. അമേരിക്കയിൽ എത്തിയ വെളക്കാർ അവിടെ ഉണ്ടായിരുന്ന റെഡ് ഇൻഡ്യൻസിനെയുവം മറ്റ് സംസ്ക്കാരങ്ങളെയും തുടച്ചുനിക്കി കുട്ടികളെ വെടിവെച്ച് കൊല്ലുന്നതിനു പകരം ഉണ്ട ലാഭിക്കാനായി കാലിൽ പിടിച്ച് തല കല്ലിൽ അടിച്ച് കൊന്ന സംഭവങ്ങളും വളരെ ഉണ്ടായിരുന്നു. വാസ്തവത്തിൽ അമേരിക്ക ഇങ്ങനെ പണിതുയർത്തിയതിൽ ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന കറുത്ത വർഗ്ഗക്കാരുടെ ജീവനും, രക്തവും, വിയർപ്പും, നിലവിളികളുമാണുള്ളത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഭാരതത്തിലെ ചില കാലഘട്ടങ്ങളിലുണ്ടായ ജാതിഭേദങ്ങളും ഉച്ചനീചത്വങ്ങളും സാമാന്യേന ഭേദമായിരുന്നുവെന്ന് പറയാം. ഇന്ന് ആ യൂറോപ്പും ആ അമേരിക്കയും ഭാരതത്തെ ചൂണ്ടിക്കാണിച്ച് ഗർജ്ജിക്കുന്നു, ഇൻഡ്യയിലെ അനീതികളെപ്പറ്റി.

പക്ഷേ, എന്റെ രാഷ്ട്രത്തെ മറ്റൊരു രാഷ്ട്രമായി മാറ്റാനും അല്ലെങ്കിൽ അതിനെ വിഘടിപ്പിക്കാനും അതിലെ അധികാരങ്ങൾ ഭരണഘടനയിൽ ഉണ്ടെന്ന് പറയുന്ന പഴുതുകൾ ഉപയോഗിച്ച് രാജ്യത്തിൻ്റെ താല്‌പര്യങ്ങനുസൃതമല്ലാതെ പ്രവർത്തിച്ച് ഒരു പുതിയ രാജ്യമുണ്ടാ ക്കുക, അതിനുവേണ്ടി ആയുധങ്ങളും അക്രമങ്ങളും നടത്തുക എന്നൊക്കെ നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളോട് സന്ധി ചെയ്യാൻ ഞാനില്ല. അതുകൊണ്ടു തന്നെ അത്തരം വിഭാഗങ്ങളോടുള്ള എൻ്റെ എതിർപ്പ്’ കൃത്യമായി പ്രകടിപ്പിക്കുകയും അതിനെ എങ്ങനെ നേരിടണമെന്ന്, അത് നേരിടേണ്ടവരെ പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിക്കയും ചെയ്യും. അതല്ലാതെ മുസ്ലീം മതത്തിനോടോ മറ്റേതെങ്കിലും മത വിഭാഗത്തിനോടോ അതിലുള്ള ആരോടൊങ്കിലുമോ എനിക്ക് വ്യക്തിപരമായ യാതൊരു വിദ്വേഷങ്ങളുമില്ല. ഇത്രയും കാര്യങ്ങൾ ഞാൻ എഴുതിയ ത്, ആരെയെങ്കിലും പ്രീണിപ്പിക്കാനല്ല, ആർക്കെങ്കിലും അറിയാനുണ്ടെങ്കിൽ അറിയാനും, അറിയിക്കാനുണ്ടെങ്കിൽ അറിയിക്കാനുമാണ്.

Tags: Dr. T P Senkumar
ShareTweetSendShare

Latest stories from this section

ഗാസ മുനമ്പ് നിലംപരിശാക്കി, അടുത്ത ലക്ഷ്യം ഗാസ നഗരം ; കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ ; കൂട്ടത്തോടെ പാലായനം ചെയ്ത് ഗാസയിലെ ജനങ്ങൾ

ഗാസ മുനമ്പ് നിലംപരിശാക്കി, അടുത്ത ലക്ഷ്യം ഗാസ നഗരം ; കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ ; കൂട്ടത്തോടെ പാലായനം ചെയ്ത് ഗാസയിലെ ജനങ്ങൾ

 ‘പണ്ഡിതവേഷം ധരിച്ച നാറി’ പരാമർശം;സിപിഐഎം നേതാവിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി സമസ്ത

 ‘പണ്ഡിതവേഷം ധരിച്ച നാറി’ പരാമർശം;സിപിഐഎം നേതാവിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി സമസ്ത

ഉത്തർപ്രദേശിൽ പശുക്കടത്തുകാർ നീറ്റ് വിദ്യാർത്ഥിയെ അടിച്ചുകൊന്നു ; ക്രൂരതയ്ക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ പശുക്കടത്തുകാർ നീറ്റ് വിദ്യാർത്ഥിയെ അടിച്ചുകൊന്നു ; ക്രൂരതയ്ക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ

Discussion about this post

Latest News

ഒടുവിൽ ട്രംപിനെ തേച്ച് പാകിസ്താനും ; ഇന്ത്യ-പാക് സംഘർഷത്തിൽ മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ നിരസിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ

ഒടുവിൽ ട്രംപിനെ തേച്ച് പാകിസ്താനും ; ഇന്ത്യ-പാക് സംഘർഷത്തിൽ മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ നിരസിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തൽ

എന്റെ രാഷ്ട്രത്തെ വിഘടിപ്പിക്കാൻ നിശ്ചയിച്ചവരോട് ഒരു സന്ധിയുമില്ല; മുസ്ലിം സഹോദരങ്ങളും, മതതീവ്രവാദികളും അറിയുന്നതിന്, കുറിപ്പുമായി ടിപി സെൻകുമാർ

എന്റെ രാഷ്ട്രത്തെ വിഘടിപ്പിക്കാൻ നിശ്ചയിച്ചവരോട് ഒരു സന്ധിയുമില്ല; മുസ്ലിം സഹോദരങ്ങളും, മതതീവ്രവാദികളും അറിയുന്നതിന്, കുറിപ്പുമായി ടിപി സെൻകുമാർ

ഐപിഎല്ലുമായി ബന്ധപ്പെട്ട് നിങ്ങൾ ഇത്ര നാളും വിചാരിച്ച ആ കാര്യം തെറ്റ്, അതിന്റെ യഥാർത്ഥ ഉടമ ആ താരം

ഐപിഎല്ലുമായി ബന്ധപ്പെട്ട് നിങ്ങൾ ഇത്ര നാളും വിചാരിച്ച ആ കാര്യം തെറ്റ്, അതിന്റെ യഥാർത്ഥ ഉടമ ആ താരം

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഹൈക്കോടതി ; വീണ്ടും വോട്ടെണ്ണാൻ ഉത്തരവ്

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഹൈക്കോടതി ; വീണ്ടും വോട്ടെണ്ണാൻ ഉത്തരവ്

എന്റെ ഏറ്റവും വലിയ രഹസ്യങ്ങൾ ഞാൻ അദ്ദേഹത്തോട് പറയും, ആകെ സംസാരിച്ച 5 മിനിറ്റ് കൊണ്ട് അയാൾ എന്നെ…; ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് ഉൻമുക്ത് ചന്ദ്

എന്റെ ഏറ്റവും വലിയ രഹസ്യങ്ങൾ ഞാൻ അദ്ദേഹത്തോട് പറയും, ആകെ സംസാരിച്ച 5 മിനിറ്റ് കൊണ്ട് അയാൾ എന്നെ…; ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് ഉൻമുക്ത് ചന്ദ്

ഗാസ മുനമ്പ് നിലംപരിശാക്കി, അടുത്ത ലക്ഷ്യം ഗാസ നഗരം ; കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ ; കൂട്ടത്തോടെ പാലായനം ചെയ്ത് ഗാസയിലെ ജനങ്ങൾ

ഗാസ മുനമ്പ് നിലംപരിശാക്കി, അടുത്ത ലക്ഷ്യം ഗാസ നഗരം ; കരയാക്രമണം ആരംഭിച്ച് ഇസ്രായേൽ ; കൂട്ടത്തോടെ പാലായനം ചെയ്ത് ഗാസയിലെ ജനങ്ങൾ

 ‘പണ്ഡിതവേഷം ധരിച്ച നാറി’ പരാമർശം;സിപിഐഎം നേതാവിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി സമസ്ത

 ‘പണ്ഡിതവേഷം ധരിച്ച നാറി’ പരാമർശം;സിപിഐഎം നേതാവിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കി സമസ്ത

ഉത്തർപ്രദേശിൽ പശുക്കടത്തുകാർ നീറ്റ് വിദ്യാർത്ഥിയെ അടിച്ചുകൊന്നു ; ക്രൂരതയ്ക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ പശുക്കടത്തുകാർ നീറ്റ് വിദ്യാർത്ഥിയെ അടിച്ചുകൊന്നു ; ക്രൂരതയ്ക്കെതിരെ കർശന നടപടിക്ക് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies