Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തുരുതുരാ നിറയൊഴിക്കുന്ന തോക്കായി സങ്കൽപ്പിച്ചുള്ള ആഘോഷം നടത്തിയ ഫർഹാൻ, നല്ല ഒന്നാന്തരം മിസൈൽ കൊണ്ട് മറുപടി പറഞ്ഞ അഭിഷേക്; കുറിപ്പ് വൈറൽ

by Brave India Desk
Sep 22, 2025, 12:02 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

സന്ദീപ് ദാസ്

ഹാരിസ് റൗഫ് ഓടിവരികയാണ്. ഓഫ്സ്റ്റംമ്പിന് പുറത്ത് ഒരു ഷോർട്ട് ഡെലിവെറി. ശുഭ്മാൻ ഗിൽ മനോഹരമായ ഒരു പുൾ ഷോട്ട് കളിക്കുന്നു. പന്ത് ബൗണ്ടറിയിലേക്ക് പാഞ്ഞു റൗഫ് പതിയെ തിരിച്ചുനടക്കുകയായിരുന്നു. ഗിൽ ബോളറോട് എന്തോ വിളിച്ചുപറഞ്ഞു. അതോടെ റൗഫ് മുറിവേറ്റ കടുവയെപ്പോലെ ചീറി! പക്ഷേ റൗഫ് ലക്ഷ്യമിട്ടത് ഗില്ലിനെയായിരുന്നില്ല. കുപിതനായ റൗഫ് നടന്നുചെന്നത് നോൺ-സ്ട്രൈക്കർ എൻഡിലെ ബാറ്റർക്കുനേരെയായിരുന്നു.

Stories you may like

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

സ്ട്രൈക്കിൽ ഉണ്ടായിരുന്ന ബാറ്റർ ബൗണ്ടറിയടിച്ചതിൻ്റെ അരിശം ഒരു ബോളർ നോൺ-സ്ട്രൈക്കറോട് തീർക്കാൻ ശ്രമിക്കുന്നു. അപൂർവ്വ കാഴ്ച്ചയായിരുന്നു അത്. റൗഫിനെ കുറ്റപ്പെടുത്താൻ സാധിക്കില്ലായിരുന്നു. ആ നോൺ സ്ട്രൈക്കർ പാക് ബോളർമാരെ നിലംതൊടാതെ പറത്തിക്കൊണ്ടിരിക്കുകയായിരുന്നു. അടി എന്ന് പറഞ്ഞാൽ തീപ്പൊരി ചിതറുന്ന അടി. പൊടിപാറുന്ന തല്ല്, അതായിരുന്നു അഭിഷേക് ശർമ്മ!!!

ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ അഭിഷേക് തയ്യാറല്ലായിരുന്നു. അയാൾ റൗഫുമായി വാക്കുകൾ കൊണ്ട് കൊമ്പുകോർത്തു! അമ്പയർക്ക് ഇടപെടേണ്ടി വന്നു. അഭിഷേക് റൗഫിനോട് പറഞ്ഞിരിക്കാം-”നിൻ്റെ ജോലി ബോളിങ്ങാണ്. അത് മാത്രം ചെയ്താൽ മതി. അധികം ഷോ വേണ്ട…!!” ഇന്ത്യയുടെ റൺചേസ് ആരംഭിക്കുന്നതിന് മുമ്പ് പാക്കിസ്ഥാൻ കമൻ്റേറ്ററായ വഖാർ യുനീസ് അഭിപ്രായപ്പെട്ടിരുന്നു- ”അഭിഷേക് ഇന്ന് രണ്ട് ക്യാച്ചുകളാണ് പാഴാക്കിയത്. അതിൻ്റെ സമ്മർദ്ദം അയാളുടെ ബാറ്റിങ്ങിൽ കണ്ടേക്കാം…!!”

എന്നാൽ എന്താണ് സംഭവിച്ചത്? ഷഹീൻ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ അഭിഷേക് ഗാലറിയിൽ എത്തിച്ചു! ആ ഹിറ്റ് ഒരു പ്രസ്താവന കൂടിയായിരുന്നു-”സമ്മർദ്ദമോ! അതെന്ത് സാധനം!!?” പാക് സ്പിന്നറായ അബ്റാർ അഹമ്മദിൻ്റെ പുരികം കൊണ്ടുള്ള വിക്കറ്റ് സെലിബ്രേഷൻ വളരെ പ്രശസ്തമാണ്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ അബ്റാർ അത് പുറത്തെടുത്തിരുന്നു. ഈ ഏഷ്യാകപ്പിൽ അയാൾ മിന്നുന്ന ഫോമിലായിരുന്നു. ടൂർണ്ണമെൻ്റിൽ രണ്ടേ രണ്ട് ബൗണ്ടറികൾ മാത്രമാണ് അബ്റാർ വഴങ്ങിയിരുന്നത്. അങ്ങനെയുള്ള അബ്റാറിനെതിരെ 3 സിക്സറുകളാണ് അഭിഷേക് തൊടുത്തുവിട്ടത്! അയാൾ പറയാതെ പറയുകയായിരുന്നു-”ഇന്ന് നിൻ്റെ ആഘോഷം പാക് ഫാൻസ് കാണില്ല! ഞാൻ അതിന് അനുവദിക്കില്ല…!!”

ഗില്ലിനെ ഫഹീം അഷ്റഫ് വീഴ്ത്തിയപ്പോൾ പാക്കിസ്ഥാൻ്റെ പ്രതീക്ഷകൾക്ക് ചിറകുമുളച്ചതാണ്. പക്ഷേ അഭിഷേക് അവയെ അരിഞ്ഞുവീഴ്ത്തി! ഫഹീമിൻ്റെ ബോൾ അയാളുടെ തലയ്ക്കുമുകളിലൂടെ വേലിക്കെട്ടിലേയ്ക്ക് പാഞ്ഞു. ഇതെല്ലാം കണ്ടപ്പോൾ പഴയൊരു കഥയോർത്തുപോയി. 2018-ൽ ഇന്ത്യയും പാക്കിസ്ഥാനും അണ്ടർ-19 ലോകകപ്പിൻ്റെ സെമിഫൈനലിൽ ഏറ്റുമുട്ടിയിരുന്നു. ആ മാച്ചിൽ അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും ഷഹീൻ അഫ്രീദിയും കളിച്ചിരുന്നു. ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ കീഴടക്കിയിട്ടാണ് ഇന്ത്യ എത്തിയത്. സെമിഫൈനൽ ആരംഭിച്ചപ്പോൾ അഫ്രീദി ഇന്ത്യൻ ബാറ്റർമാർക്ക് മുന്നറിയിപ്പ് നൽകി-”ഒരു കാര്യം ഓർത്തോളൂ. ഇന്ന് നിങ്ങൾ നേരിടുന്നത് ബംഗ്ലാദേശിനെയല്ല! ഞങ്ങളുടെ ബോളിങ്ങിന് മൂർച്ച കൂടുതലാണ്…!!”

ഗില്ലിൻ്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ആ സെമിഫൈനൽ ഇന്ത്യ ജയിച്ചു. അഭിഷേക് അഫ്രീദിയ്ക്ക് മറുപടി നൽകുകയും ചെയ്തു-‘നിങ്ങളുടെ ബോളിങ്ങ് ബംഗ്ലാദേശിനേക്കാൾ മികച്ചതായിരിക്കാം. പക്ഷേ ബാറ്റിങ്ങിൻ്റെ കാര്യത്തിൽ ഞങ്ങൾ പാക്കിസ്ഥാനേക്കാൾ മുന്നിലാണ്! അത് മറക്കരുത്…!!” ഏഴ് വർഷങ്ങൾ കടന്നുപോയി. കൗമാരക്കാരായിരുന്ന അഭിഷേകും അഫ്രീദിയും സീനിയർ താരങ്ങളായി. പക്ഷേ അഫ്രീദിയുടെ സ്ലെഡ്ജിങ്ങിന് മാത്രം യാതൊരു മാറ്റവും ഇല്ലായിരുന്നു!

അഫ്രീദി ഇന്നേവരെ ഇന്നിംഗ്സിൻ്റെ ആദ്യ പന്തിൽ സിക്സർ വഴങ്ങിയിട്ടില്ലായിരുന്നു. അഭിഷേകിനോട് ഏറ്റുമുട്ടിയപ്പോൾ ആ റെക്കോർഡും തകർന്നു! അഭിഷേകിനെ നാവുകൊണ്ട് പ്രകോപിപ്പിക്കാൻ അഫ്രീദി ശ്രമിച്ചു. പക്ഷേ ദയനീയമായി തോൽക്കാനായിരുന്നു അഫ്രീദിയുടെ വിധി!! അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ പാക് ബാറ്ററായ ഫർഹാൻ ഒരു പ്രത്യേക തരം ആഘോഷം നടത്തിയിരുന്നു. ബാറ്റിനെ തോക്ക് ആയി സങ്കൽപ്പിച്ച് തുരുതുരാ നിറയൊഴിക്കുന്നതിന് സമാനമായ സെലിബ്രേഷൻ!വേണമെങ്കിൽ അഭിഷേകിന് ഫർഹാനോട് പറയാം- ”ഇനി നീ ആ ട്രിഗർ ഒന്ന് അമർത്തടാ…! ആ സെലിബ്രേഷൻ ആവർത്തിക്കാനുള്ള കരളുറപ്പുണ്ടെങ്കിൽ ചെയ്ത് കാണിക്കടാ…!!!”

 

Tags: bcciIndia vs PakistanAbhishek Sharma
Share
Tweet
SendShare

Latest stories from this section

രഞ്ജി ട്രോഫിയിൽ റൺമല തീർത്തിട്ടും ഇന്ത്യൻ ജഴ്സി കിട്ടാത്ത വ്യക്തി; ഇന്ന് വനിതാ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് ചുക്കാൻ പിടിക്കുന്ന അമോൽ മുംജുന്ദർ

രഞ്ജി ട്രോഫിയിൽ റൺമല തീർത്തിട്ടും ഇന്ത്യൻ ജഴ്സി കിട്ടാത്ത വ്യക്തി; ഇന്ന് വനിതാ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് ചുക്കാൻ പിടിക്കുന്ന അമോൽ മുംജുന്ദർ

ഇതിലും മികച്ചതായി മറ്റൊന്നില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രാദേശിക നാണയ പണമിടപാട് സംവിധാനത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് സിറിൽ റാമഫോസ

ഇതിലും മികച്ചതായി മറ്റൊന്നില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രാദേശിക നാണയ പണമിടപാട് സംവിധാനത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് സിറിൽ റാമഫോസ

സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ടീമിലെടുത്തത്, ആ സമയങ്ങളിൽ അവൻ എന്ത് ചെയ്യുകയായിരുന്നു; ടീം കോമ്പിനേഷനെതിരെ മുഹമ്മദ് കൈഫ്

സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ടീമിലെടുത്തത്, ആ സമയങ്ങളിൽ അവൻ എന്ത് ചെയ്യുകയായിരുന്നു; ടീം കോമ്പിനേഷനെതിരെ മുഹമ്മദ് കൈഫ്

“ട്രോഫി കള്ളൻ” “ട്രോഫി കള്ളൻ”വിളികളുമായി ആരാധകർ, വേദിയിൽ ഒറ്റപ്പെട്ട് മൊഹ്‌സിൻ നഖ്‌വി; ഏഷ്യ കപ്പ് സമ്മാനദാന ചടങ്ങിൽ വീണ്ടും നാടകീയ രംഗങ്ങൾ

“ട്രോഫി കള്ളൻ” “ട്രോഫി കള്ളൻ”വിളികളുമായി ആരാധകർ, വേദിയിൽ ഒറ്റപ്പെട്ട് മൊഹ്‌സിൻ നഖ്‌വി; ഏഷ്യ കപ്പ് സമ്മാനദാന ചടങ്ങിൽ വീണ്ടും നാടകീയ രംഗങ്ങൾ

Latest News

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies