ഇസ്രായേലിനും ലോകമെമ്പാടുമുള്ള ജൂതസമൂഹത്തിനും റോഷ് ഹഷാന ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂത പുതുവത്സരമായ റോഷ് ഹഷാനയാണ് ഇന്ന്. പുതിയ വർഷം സമാധാനവും,പ്രതീക്ഷയും,നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ എന്നാണ് മോദി ആശംസിച്ചത്.
മൈ ഫ്രണ്ട് എന്ന് നെതന്യാഹുവിനെ വിശേഷിപ്പിച്ചാണ് ആശംസ. കഴിഞ്ഞ ആഴ്ച എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച നരേന്ദ്ര മോദിക്ക് നെതന്യാഹു ആശംസകൾ നേർന്നിരുന്നു.
അതേസമയം ഹമാനിനെ ഇല്ലാതാക്കുമെന്നും ലക്ഷ്യം നേടുമെന്നും ആവർത്തിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി. ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കും. ശത്രുക്കളെ കീഴടക്കുന്ന ഒരു പോരാട്ടത്തിലാണ് നമ്മൾ. ഇറാനിയൻ അച്ചുതണ്ടിനെ നശിപ്പിക്കണമെന്നും അതു ചെയ്യാൻ നമുക്ക് ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post