ഏഷ്യാകപ്പ് മത്സരത്തിനിടെ കാണികൾക്ക് നേരെ യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന ആക്ഷൻ കാണിച്ച പാക് ബൗളർ ഹാരിസ് റൗഫിന് പാകിസ്താന്റെ പിന്തുണ.ആറ് എന്ന് കൈവിരലുകൾ ഉയർത്തി കാണിച്ച ശേഷം വിമാനം വീഴുന്നതായാണ് റൗഫ് കാണിച്ചത്. ഓപറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ ആറു യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാകിസ്താന്റെ വാദത്തെ സൂചിപ്പിക്കുന്നതായിരുന്നു ആക്ഷൻ.
ഇതിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് പാക് ആഭ്യന്തര മന്ത്രി ഖാജ ആസിഫ്. 6-0 സംഭവം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നാണ് ഖാജ ആസിഫിന്റെ പോസ്റ്റ്. ‘ഹാരിസ് റൗഫ് അവരെ നന്നായി കൈകാര്യം ചെയ്തു. ഇത് തുടരുക. ക്രിക്കറ്റ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കും. എന്നാൽ 6/0 എന്ന ഇന്ത്യ മറക്കില്ല, ലോകവും അത് ഓർക്കും’ എന്നാണ് ഖാജ ആസിഫിന്റെ പോസ്റ്റ്.
യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു എന്ന പാക്ക് അവകാശവാദങ്ങൾ നേരത്തെ ഇന്ത്യ തള്ളിയിരുന്നു.
Discussion about this post