ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ഉൾപ്പെടെ ആരെയും തോൽപ്പിക്കാനുള്ള കഴിവ് തന്റെ ടീമിനുണ്ടെന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ.ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ ജയം നേടി ഫൈനൽ ഉറപ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അലി ആഗ. ഇത്തരം വിജയങ്ങൾ തങ്ങൾ ഒരു’ സ്‌പെഷ്യൽ ടീമാണെന്ന് ബോധ്യപ്പെടുത്തുന്നുവെന്നും പാകിസ്താൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
‘ഇത്തരം മത്സരങ്ങൾ വിജയിച്ചാൽ, ഞങ്ങൾ ഒരു സ്പെഷ്യൽ ടീമായിരിക്കണം. എല്ലാവരും ശരിക്കും നന്നായി കളിച്ചു. ബാറ്റിങ്ങിൽ ചില പുരോഗതികൾ ആവശ്യമാണ്. ഞങ്ങൾ അതിനായി പ്രവർത്തിക്കും” – ആഗ പറഞ്ഞു.
വളരെ ആവേശത്തിലാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം, ആരെയും തോൽപ്പിക്കാൻ തക്ക കഴിവുള്ള ടീമാണ് ഞങ്ങൾ. ഞായറാഴ്ച വന്ന് അവരെ (ഇന്ത്യയെ) തോൽപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുമെന്ന് ആഗ കൂട്ടിച്ചേർത്തു.
Discussion about this post