ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ, നുണപ്രസംഗത്തെ ഇന്ത്യ പൊളിച്ചെടുക്കിയത് ചർച്ചയാക്കിയിരിക്കുകയാണ് ലോകരാഷ്ട്രങ്ങൾ. യുഎന്നിലെ സ്ഥിരം മിഷനിലെ പ്രഥമ സെക്രട്ടറി പേറ്റൽ ഗെഹലോട്ടാണ് ഇന്ത്യയുടെ ശബ്ദമായത്. പാകിസ്താൻ വിദേശനയത്തിന്റെ കേന്ദ്രബിന്ദു തന്നെ ഭീകരതയാണെന്ന് ഇന്ത്യ തുറന്നടിച്ചു.
‘ദ് റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന ഭീകരസംഘടനയെ പാകിസ്താൻ വളർത്തിയെടുത്തതാണെന്നും പഹൽഗാമിൽ ഏപ്രിൽ 22നുണ്ടായ ഭീകരാക്രമണത്തിൻറെ ഉത്തരവാദികൾ ഈ സംഘടനയാമെന്നും ഇതേ പാകിസ്താൻ തന്നെയാണ് അൽ ഖ്വായിദ തലവൻ ഒസാമ ബിൻ ലാദന് അഭയം നൽകിയതെന്നും അവർ തുറന്നടിച്ചു.പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകൾ നടത്തുന്നുണ്ടെന്ന് പാക് മന്ത്രിമാർ തന്നെ മുൻപ് സമ്മതിച്ച കാര്യവും ഇന്ത്യ അന്താരാഷ്ട്ര വേദിയിൽ വച്ച് ഓർമ്മിപ്പിച്ചു.
തകർന്ന റൺവേകളും വ്യോമതാവളങ്ങളുമെല്ലാമാണോ പാകിസ്താൻ ഓപ്പറേഷൻ സിന്ദൂറിൽ നേടിയ വിജയത്തിന്റെ തെളിവുകളാണോയെന്നും ഇന്ത്യ ചോദിച്ചു. പാകിസ്താനിലെ തകർന്ന റൺവേകളുടെയും ഹാങറുകളുടെയും ചിത്രങ്ങൾ തെളിവായി മുന്നിലുണ്ടെന്നും തകർന്ന് തരിപ്പണമായ റൺവേയും കത്തിച്ചാമ്പലായ ഹാങറുമാണ് പാകിസ്താന്റെ വിജയമെങ്കിൽ അത് ആസ്വദിച്ചു കൊള്ളൂവെന്നും അവർ പരിഹസിച്ചു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാംപുകൾ അടച്ചുപൂട്ടുകയും ഭീകരൻമാരെ ഇന്ത്യയ്ക്ക് കൈമാറുകയുമാണ് വേണ്ടതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
Discussion about this post