മോഹിത് സൂരിയുടെ പുതിയ ചിത്രമായ സയാര പുറത്തിറങ്ങിയ ഉടനെ തന്നെ ചിത്രം വലിയ ചർച്ചാവിഷയമായിരുന്നു. ചിത്രം വൻ വിജയമായതോടെ പുതുമുഖങ്ങളായ നായകകഥാപാത്രങ്ങൾ അഹാന പാണ്ഡെയും അനീത് പാഠയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. ഇപ്പോഴിതാ സയാരയുടെ വിജയത്തിൽ അഭിമാനം പ്രകടിപിച്ച് രംഗതെത്തിയിരിക്കുകയാണ് മോഹിത് സൂരിയുടെ ബന്ധുവും ആലിയ ഭട്ടിന്റെ പിതാവുമായ മഹേഷ് ഭട്ട്.
തന്റെ കുടുംബത്തിൽ ആരും തന്നെ സയാര ചിത്രം നേടിയത് പോലെ ഒരു വമ്പൻ ഹിറ്റ് ഇതുവരെ നേടിയിട്ടില്ല എന്നാണ് മഹേഷ് ഭട്ട് പറയുന്നത്. അടുത്തിടെ സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ മോഹിത് സൂര്യയെ ഇങ്ങനെ പ്രശംസിച്ചു. ”ഇത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. സിംബയുടെ ഗർജ്ജനം മുഫാസയെ മറികടന്നു. ഞങ്ങളുടെ കുടുംബത്തിൽ ആരും ഇത്രയും വലിയ ഹിറ്റ് നേടിയിട്ടില്ല.”
”അവൻ എന്റെ സഹോദരിയുടെ മകനാണ്, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തിയുള്ളവൻ. നമ്മൾ ഒന്നോ രണ്ടോ ഹിറ്റുകൾ നേടിയേക്കാം. പക്ഷേ തീർച്ചയായും നമ്മൾ പരാജയങ്ങൾ സൃഷ്ടിക്കും എന്ന് ഞാൻ അവനെ ഓർമിപ്പിക്കുന്നു.” അദ്ദേഹം പറഞ്ഞു.
ഒരു സംവിധായകനെന്ന നിലയിൽ താൻ രൂപപ്പെടുത്തിയ മോഹിത് സൂരി, സായാരയിലൂടെ തന്റേതായ ഒരു വ്യക്തിത്വം നേടിയെടുത്തതായി പറഞ്ഞു. “സയാരയ്ക്ക് വേണ്ടി മോഹിത് തന്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുവന്നതിൽ എനിക്ക് അഭിമാനമുണ്ട്. അവൻ ഇതുവരെ കരിയറിൽ ചെയ്തതിൽ ഏറ്റവും വ്യത്യസ്തമായ ചിത്രമാണിത്. ചിത്രം പറയുന്നത് മനോഹരമായ പ്രണയമാണ്. മോഹിത്തിൽ ആ പ്രണയമുണ്ട്. ചിത്രത്തിൽ ആളുകൾക്ക് പ്രണയത്തിന്റെ തീവ്രത മനസിലാക്കാൻ പറ്റുന്നുണ്ട്. അതൊക്കെ കാണുമ്പോൾ എനിക്ക് ഈ ചിത്രത്തെക്കുറിച്ച് ആവേശം തോന്നുന്നു.” അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമായി ₹579 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം, 2025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രവും, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ പ്രണയ ചിത്രവുമായി മാറി.
Discussion about this post