2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താൻ സർക്കാരിനെതിരെ തിരിച്ചടിക്കേണ്ടെന്ന് അന്നത്തെ യുപിഎ സർക്കാർ തീരുമാനിച്ചതായി വെളിപ്പെടുത്തി മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ശക്തമായ അന്താരാഷ്ട്ര സമ്മർദ്ദവും വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാടും കാരണമാണ് യുപിഎ സർക്കാരിന് അത്തരമൊരു തീരുമാനത്തിലേക്ക് എത്തേണ്ടി വന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പ്രതികാരം ചെയ്യാൻ മനസ്സിൽ തോന്നിയിരുന്നു’ എങ്കിലും സർക്കാർ സൈനിക നടപടിക്ക് മുതിർന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.’യുദ്ധം തുടങ്ങരുത് എന്ന് ഞങ്ങളോട് പറയാൻ ലോകം മുഴുവൻ ഡൽഹിയിലേക്ക് ഒഴുകിയെത്തി’ എന്നും മുൻ ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
ഞാൻ ചുമതലയേറ്റെടുത്ത് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷം, അന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് എന്നെയും പ്രധാനമന്ത്രിയെയും കാണാൻ എത്തി. ദയവായി പ്രതികരിക്കരുത്, എന്ന് പറയാനായിരുന്നു അത്. ഇത് സർക്കാർ എടുക്കേണ്ട തീരുമാനമാണെന്ന് ഞാൻ പറഞ്ഞു. ഒരു ഔദ്യോഗിക രഹസ്യവും വെളിപ്പെടുത്താതെ പറയുകയാണെങ്കിൽ, എന്തെങ്കിലും ഒരു തിരിച്ചടി നൽകണമെന്ന് എന്റെ മനസ്സിലും തോന്നിയിരുന്നു’ചിദംബരം പറഞ്ഞു.
ആക്രമണം നടന്നുകൊണ്ടിരിക്കുമ്പോൾ പോലും പ്രധാനമന്ത്രി ഇതേക്കുറിച്ച് ചർച്ച ചെയ്തിരുന്നു… വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐഎഫ്എസിന്റെയും വലിയ സ്വാധീനത്താൽ, ഈ സാഹചര്യത്തോട് നമ്മൾ സൈനികമായി പ്രതികരിക്കരുത് എന്ന നിഗമനത്തിലാണ് എത്തിയത്’ ചിദംബരം കൂട്ടിച്ചേർത്തു.
Discussion about this post