പാകിസ്താനിൽ വൻ സ്‌ഫോടനം. പത്ത് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ.
ബലൂചിസ്ഥാൻ പ്രവശ്യയിലെ ക്വറ്റയിൽ തിരക്കേറിയ തെരുവിലാണ് സംഭവം. ക്വറ്റയിലെ സർഗൂൻ റോഡിലുള്ള പാകിസ്താൻ അർദ്ധസൈനിക വിഭാഗമായ എഫ്‌സി (ഫ്രോണ്ടിയർ കോർപ്സ്) ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്.
സ്‌ഫോടനത്തിൽ മോഡൽ ടൗണിലും സമീപ പ്രദേശങ്ങളിലുമുണ്ടായിരുന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും ജനൽച്ചില്ലുകൾ തകർന്നു. തൊട്ടുപിന്നാലെ വെടിയൊച്ചകൾ മുഴങ്ങിയത് പ്രദേശത്ത് പരിഭ്രാന്തി വർദ്ധിപ്പിച്ചു.
Discussion about this post