ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നൽകാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് ആഭ്യന്തരമന്ത്രിയുമായ മൊഹ്‌സിൻ നഖ്വി പോയ സംഭവത്തിൽ വഴിത്തിരിവ്. ഇന്ത്യൻ ടീമിന് ഏഷ്യാ കപ്പ് ട്രോഫി നൽകാൻ തയ്യാറാണെന്ന് നഖ്വി പറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ഒരു ഔപചാരിക ചടങ്ങ് സംഘടിപ്പിച്ചാൽ മാത്രമേ സൂര്യകുമാർ യാദവിനും കൂട്ടർക്കും മെഡലുകൾ ലഭിക്കൂ എന്നും അവിടെ വെച്ച് ട്രോഫിയും മെഡലുകളും കൈമാറാൻ അവസരം നൽകുമെന്നും നഖ്വി സംഘാടകരെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു\
ഇ.സി.ബി ചെയർമാൻ ഖാലിദ് അൽ സറൂണിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) പ്രസിഡന്റ് അമിനുൾ ഇസ്ലാമും ഇന്ത്യൻ കളിക്കാർക്ക് ട്രോഫിയും മെഡലുകളും കൈമാറാമെന്ന് നിർദ്ദേശിച്ചിരുന്നു, എന്നാൽ നഖ്വി അതിനും തയ്യആറായില്ല.
Discussion about this post