ഇന്ത്യൻ ടെന്നീസ് സൂപ്പർ താരം സാനിയ മിർസയുടെ മുൻ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷോയ്ബ് മാലിക് വിവാഹമോചിതനാകുന്നു.മൂന്നാം ഭാര്യയിൽ നിന്നാണ് അദ്ദേഹം വിവാമോചനം തേടുന്നത്.
2024 ലാണ് ഷോയ്ബ് മാലിക് പാക് നടിയായ സന ജാവേദിനെ വിവാഹം കഴിച്ചത്.നിലവിൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ടെന്നും വിവാഹമോചനത്തിനായി തയ്യാറെടുക്കുകയാണെന്നും നടപടി ക്രമങ്ങൾ ആരംഭിച്ചെന്നും പാക് മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഷോയ്ബ് മാലിക്കും സന ജാവേദും പ്രതികരണമൊന്നും നടത്തിയിട്ടില്ല.
സാനിയ മിർസയെ വിവാഹം ചെയ്യുന്നതിന് മുൻപ് ഷോയ്ബ് മാലിക് ആയിഷ സിദ്ദിഖിയെ വിവാഹം കഴിച്ചിരുന്നു. എട്ട് വർഷം നീണ്ട ഈ ദാമ്പത്യ ബന്ധത്തിന് ശേഷമാണ് സാനിയയെ മാലിക്ക് വിവാഹം കഴിക്കുന്നത്. 2010 ൽ ആയിരുന്നു സാനിയ-മാലിക്ക് വിവാഹം. വിവാഹ ശേഷം ഇരുവരും ദുബായിൽ ആയിരുന്നു താമസിച്ചിരുന്നത്. 2018 ൽ ആണ് ഇരുവർക്കും ഒരു മകൻ ജനിക്കുന്നത്. 2024 ൽ ഇരുവരും വേർപിരിയൽ പ്രഖ്യാപിക്കുകയായിരുന്നു. അന്ന് സന കാരണമാണ് ദാമ്പത്യബന്ധം തകർന്നതെന്ന് വാർത്തകൾ വന്നിരുന്നു.
Discussion about this post